കാസർകോട് മദ്രസാ അധ്യാപകന്റെ കൊലപാതകം; പ്രതികളെ അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു

ഒന്നാം പ്രതി കുഡ്ലു കേളുഗുഡെ അയ്യപ്പനഗറിലെ എസ് അജേഷ് എന്ന അപ്പു, രണ്ടാം പ്രതി കേളുഗുഡെ മാത്തയിലെ നിധിന്‍, മൂന്നാം പ്രതി കേളുഗുഡെ ഗംഗൈയിലെ അഖിലേഷ് എന്ന അഖില്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. മൂവരും ആർഎസ്എസ് പ്രവർത്തകരാണ്.

കാസർകോട് മദ്രസാ അധ്യാപകന്റെ കൊലപാതകം; പ്രതികളെ അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു

കാസർകോട് പഴയചൂരിയിലെ മദ്രസാ അധ്യാപകനായിരുന്ന മുഹമ്മദ് റിയാസിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നു പ്രതികളെയും അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. പൊലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ച കാസർകോട് ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.

ഒന്നാം പ്രതി കുഡ്ലു കേളുഗുഡെ അയ്യപ്പനഗറിലെ എസ് അജേഷ് എന്ന അപ്പു, രണ്ടാം പ്രതി കേളുഗുഡെ മാത്തയിലെ നിധിന്‍, മൂന്നാം പ്രതി കേളുഗുഡെ ഗംഗൈയിലെ അഖിലേഷ് എന്ന അഖില്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. മൂവരും ആർഎസ്എസ് പ്രവർത്തകരാണ്.

കഴിഞ്ഞദിവസം കണ്ണൂർ സെൻട്രൽ ജയിലിൽ തിരിച്ചറിയൽ പരേഡിന് വിധേയമാക്കിയ പ്രതികളെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘം ഒരുങ്ങുന്നത്. തിരിച്ചറിയൽ പരേഡിൽ പ്രതികളെ സാക്ഷികൾ തിരിച്ചറിഞ്ഞ സാഹചര്യത്തിൽ കൊലപാതകത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുക എന്നതാണ് പൊലീസിന്റെ അടുത്ത നീക്കം.