മദ്രസ അധ്യാപകന്റെ കൊലപാതകം; കാസര്‍ഗോഡ് ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ; പൊലീസ് കനത്ത ജാഗ്രതയില്‍

വര്‍ഗീയപരമായ കാരണങ്ങളാണു കൊലപാതകത്തിന് പിന്നിലെന്ന തരത്തില്‍ പ്രചരണം നടക്കുന്നുണ്ടെന്നു കളക്ട്രേറ്റില്‍ നടന്ന രാഷ്ട്രീയപാര്‍ട്ടികളുടെ സമാധാന യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. കൊലപാതകത്തില്‍ പ്രതിഷേധിച്ചു കാസര്‍ഗോഡ് നിയോജകമണ്ഡലത്തില്‍ മുസ്ലിം ലീഗ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടയില്‍ അക്രമം നടന്നതുള്‍പ്പെടെയുള്ള പശ്ചാത്തലത്തില്‍ പൊലീസ് ജില്ലയില്‍ കനത്ത ജാഗ്രത തുടരുകയാണ്. ഇതോടൊപ്പം, പ്രതികള്‍ക്കുവേണ്ടിയുള്ള തിരച്ചിലും ഊര്‍ജിതമാക്കിയിട്ടുണ്ട്.

മദ്രസ അധ്യാപകന്റെ കൊലപാതകം; കാസര്‍ഗോഡ് ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ; പൊലീസ് കനത്ത ജാഗ്രതയില്‍

കാസര്‍ഗോഡ് പഴയചൂരിയില്‍ മദ്രസ അധ്യാപകന്‍ റിയാസ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്നു ജില്ലയില്‍ ഒരാഴ്ചത്തേക്കു ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. നിരോധനാജ്ഞ കാലയളവില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കാനോ മാരകായുധങ്ങള്‍ കൈവശം വയ്ക്കാനോ പാടില്ല.

പ്രാദേശിക മാധ്യമങ്ങളില്‍ പ്രതികളെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ വരുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും തെറ്റായ രീതിയില്‍ പ്രകോപനപരമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതു കുറ്റകരമാണെന്നും ജില്ലാ കളക്ടര്‍ കെ ജീവന്‍ ബാബു അറിയിച്ചു. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും.

വര്‍ഗീയപരമായ കാരണങ്ങളാണു കൊലപാതകത്തിന് പിന്നിലെന്ന തരത്തില്‍ പ്രചരണം നടക്കുന്നുണ്ടെന്നു കളക്ട്രേറ്റില്‍ നടന്ന രാഷ്ട്രീയപാര്‍ട്ടികളുടെ സമാധാന യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. കൊലപാതകത്തില്‍ പ്രതിഷേധിച്ചു കാസര്‍ഗോഡ് നിയോജകമണ്ഡലത്തില്‍ മുസ്ലിം ലീഗ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടയില്‍ അക്രമം നടന്നതുള്‍പ്പെടെയുള്ള പശ്ചാത്തലത്തില്‍ പൊലീസ് ജില്ലയില്‍ കനത്ത ജാഗ്രത തുടരുകയാണ്. ഇതോടൊപ്പം, പ്രതികള്‍ക്കുവേണ്ടിയുള്ള തിരച്ചിലും ഊര്‍ജിതമാക്കിയിട്ടുണ്ട്.

അതേസമയം, പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം റിയാസ് മൗലവിയുടെ മൃതദേഹം കണ്ണൂര്‍- കൂര്‍ഗ് അതിര്‍ത്തിയില്‍ വച്ച് കര്‍ണാടക പൊലീസിനും ബന്ധുക്കള്‍ക്കും കൈമാറി. തുടര്‍ന്ന് മടിക്കേരി ആസാദ് നഗര്‍ ജുമാ മസ്ജിദ് ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.