ഒൻപതുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

കഴിഞ്ഞ ദിവസം വൈകീട്ട് മദ്രസ അധ്യാപകന് വീട്ടിൽ നിന്നും ചൂട് വെള്ളം കൊടുക്കാനായി പോയ കുട്ടി തിരിച്ചു വീട്ടിലെത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും വീട്ടുകാരോട് പീഡനവിവരം വെളിപ്പെടുത്തുകയുമായിരുന്നു. വീട്ടുകാർ ഉടൻ പോലീസിനെ വിവരമറിയിച്ചു.

ഒൻപതുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

കണ്ണൂർ ചക്കരക്കല്ലിൽ ഒൻപതുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അദ്ധ്യാപകൻ മാണിയൂർ സ്വദേശി ഷറഫുദീനെ പൊലീസ് പാലക്കാട് നിന്നും അറസ്റ്റ് ചെയ്തു. ഒന്നരവർഷമായി ഇയാൾ കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു.

കഴിഞ്ഞ ദിവസം വൈകീട്ട് മദ്രസ അധ്യാപകന് വീട്ടിൽ നിന്നും ചൂട് വെള്ളം കൊടുക്കാനായി പോയ കുട്ടി തിരിച്ചു വീട്ടിലെത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും വീട്ടുകാരോട് പീഡനവിവരം വെളിപ്പെടുത്തുകയുമായിരുന്നു. വീട്ടുകാർ ഉടൻ പോലീസിനെ വിവരമറിയിച്ചു.

പൊലീസ് അന്വേഷിച്ചെത്തുമ്പോഴേക്കും ഷറഫുദീൻ ഒലിവി പോയിരുന്നു. ഊർജിതമായ തിരച്ചിൽ നടത്തിയ പൊലീസ് പ്രതിയെ പാലക്കാട് ഒറ്റപ്പാലത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത്. കണ്ണൂർ സിറ്റി സിഐ കെ വി പ്രമോദ്, ചക്കരക്കൽ എസ്‌ഐ പി ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പോക്സോ നിയമം ചുമത്തി കേസെടുത്ത പ്രതിയെ തലശേരി സിജെഎം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.