എൽപിജി ട്രക്ക് ഡ്രൈവർമാരുടെ അനിശ്ചിതകാല സമരം പിൻവലിച്ചു; പാചക വാതക വിതരണം മുടങ്ങില്ല

അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ ട്രക്ക് തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയിൽ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് സമരം പിൻവലിച്ചത്.

എൽപിജി ട്രക്ക് ഡ്രൈവർമാരുടെ അനിശ്ചിതകാല സമരം പിൻവലിച്ചു; പാചക വാതക വിതരണം മുടങ്ങില്ല

നാളെ മുതൽ പാചകവാതക വിതരണം മുടങ്ങുമെന്ന ആശങ്കയ്ക്കു വിരാമം. ശമ്പള വർധന ആവശ്യപ്പെട്ട് എൽപിജി ട്രക്ക് തൊഴിലാളികൾ പ്രഖ്യാപിച്ച സമരം പിൻവലിച്ചു. അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ ട്രക്ക് തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയിൽ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് സമരം പിൻവലിച്ചത്.

ചർച്ചയിൽ, സമരക്കാരുടെ അടിസ്ഥാന ശമ്പളവര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഹരിക്കാമെന്ന് മാനേജ്‌മെന്റ് ഉറപ്പ് നല്‍കി. ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന ഉറപ്പ് കിട്ടിയതോടെ സമരത്തില്‍ നിന്നു പിന്മാറുകയാണെന്ന്‌ എൽപിജി ഡ്രൈവർമാരുടെ സംയുക്ത യൂണിയൻ അറിയിച്ചു.

ശമ്പള വർധന ആവശ്യപ്പെട്ട് നേരത്തെ, ലേബർ കമ്മീഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. തുടർന്ന് അഡീഷണല്‍ ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ വീണ്ടും ചര്‍ച്ച നടത്തുകയായിരുന്നു.

Read More >>