അനിശ്ചിതകാല സമരവുമായി എൽപിജി ഡ്രൈവർമാർ; സംസ്ഥാനത്ത് നാളെ മുതൽ പാചകവാതക വിതരണം നിലയ്ക്കും

എൽപിജി ഡ്രൈവർമാർ നാളെ മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതിനെ തുടർന്നാണിത്. ലേബർ കമ്മീഷണറുമായി എൽപിജി ഡ്രൈവർമാർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സമരത്തിലേക്കു നീങ്ങാൻ എല്‍പിജി ഡ്രൈവര്‍മാരുടെ സംയുക്ത യൂണിയന്‍ തീരുമാനിച്ചത്.

അനിശ്ചിതകാല സമരവുമായി എൽപിജി ഡ്രൈവർമാർ; സംസ്ഥാനത്ത് നാളെ മുതൽ പാചകവാതക വിതരണം നിലയ്ക്കും

സംസ്ഥാനത്ത് നാളെ മുതൽ പാചകവാതക വിതരണം നിലയ്ക്കും. എൽപിജി ഡ്രൈവർമാർ നാളെ മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതിനെ തുടർന്നാണിത്. ലേബർ കമ്മീഷണറുമായി എൽപിജി ഡ്രൈവർമാർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സമരത്തിലേക്കു നീങ്ങാൻ എല്‍പിജി ഡ്രൈവര്‍മാരുടെ സംയുക്ത യൂണിയന്‍ തീരുമാനിച്ചത്.

ശമ്പള വര്‍ധന ആവശ്യപ്പെട്ടാണ് എല്‍പിജി ഡ്രൈവര്‍മാര്‍ ലേബര്‍ കമ്മീഷണറുമായി ചര്‍ച്ച നടത്തിയത്. ചർച്ച അലസിയതോടെ സംസ്ഥാനത്തെ ആറു പ്ലാന്റുകളിൽ നിന്നുള്ള പാചകവാതക വിതരണം നിലയ്ക്കും.

പാചക വാതക വില കേന്ദ്രം വെട്ടിക്കുറച്ചതിനു പിന്നാലെയാണ് എൽപിജി ഡ്രൈവർമാർ സമരം പ്രഖ്യാപിച്ചത്. സബ്സിഡിയുളള സിലണ്ടറിനു 91 രൂപയും സബ്സിഡി ഇല്ലാത്ത സിലിണ്ടറിന് 96 രൂപയുമാണ് ഇന്ന് കുറച്ചത്.