ഈസ്റ്റർ- വിഷു സീസണ്‍; ചരക്കുലോറി സമരം പിൻവലിച്ചു

ഇൻഷുറൻസ് പ്രീമിയം വർധന മൂലമുണ്ടായ നഷ്ടം നികത്താൻ ഏപ്രിൽ 30 മുതൽ ചരക്കു വാഹനങ്ങളുടെ വാടക കൂട്ടാൻ ഫെഡറേഷൻ തീരുമാനിച്ചിട്ടുണ്ട്. അതത് ജില്ലകളിലെ സാഹചര്യം കണക്കാക്കി ജില്ലാ കമ്മിറ്റികളായിരിക്കും ഇതു സംബന്ധിച്ച് തീരുമാനം എടുക്കുക..

ഈസ്റ്റർ- വിഷു സീസണ്‍; ചരക്കുലോറി സമരം പിൻവലിച്ചു

മോട്ടോർവാഹനങ്ങളുടെ ഇൻഷുറൻസ് പ്രീമിയം തുക വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ചരക്കു ലോറികൾ നടത്തിവന്ന സമരം പിൻവലിച്ചു. ഈസ്റ്റർ- വിഷു സീസൺ പ്രമാണിച്ചാണ് അനിശ്ചിതകാല സമരം നിർത്തിവച്ചതെന്നും ലോറികൾ ഉടൻ ഓടിത്തുടങ്ങുമെന്നും സംസ്ഥാന ലോറി ഓണേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു.

വാഹന ഇന്‍ഷുറന്‍സ് പ്രീമിയം 50 ശതമാനം വര്‍ധിപ്പിക്കാനുളള കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്‍റെ നടപടിക്കെതിരെയായിരുന്നു മാർച്ച് 30 മുതൽ ലോറി ഉടമകൾ സമരം ആരംഭിച്ചത്.

അതേസമയം, ഇൻഷുറൻസ് പ്രീമിയം വർധന മൂലമുണ്ടായ നഷ്ടം നികത്താൻ ഏപ്രിൽ 30 മുതൽ ചരക്കു വാഹനങ്ങളുടെ വാടക കൂട്ടാൻ ഫെഡറേഷൻ തീരുമാനിച്ചിട്ടുണ്ട്. അതത് ജില്ലകളിലെ സാഹചര്യം കണക്കാക്കി ജില്ലാ കമ്മിറ്റികളായിരിക്കും ഇതു സംബന്ധിച്ച് തീരുമാനം എടുക്കുക.