സര്‍വീസ് നടത്തുന്ന ലോറികള്‍ തടയാന്‍ ഉടമകളുടെ തീരുമാനം; ചരക്കുഗതാഗതം പൂര്‍ണ സ്തംഭനത്തിലേക്ക്

കേരളത്തിലേക്ക് വരേണ്ട പച്ചക്കറി, അരി, മറ്റ് സാധനങ്ങളോന്നും തന്നെ ഇപ്പോള്‍ എത്തുന്നില്ല. നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയരാന്‍ ഇത് കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കേരളത്തിലുള്‍പ്പെടെയുള്ള എല്‍പിജി, ടാങ്കറുകള്‍, കണ്ടെയ്‌നറുകള്‍ തുടങ്ങിയവയും സമരത്തില്‍ പങ്കാളികളാണ്. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ നിരവധി ലോറികള്‍ തടഞ്ഞിട്ടിട്ടുണ്ട്. ഈ മാസം എട്ടിനകം വര്‍ധിച്ച ഇൻഷുറൻസ് പ്രീമിയം പിന്‍വലിച്ചില്ലെങ്കില്‍ സമരം രാജ്യസവ്യാപകമായി വ്യാപിപ്പിക്കാനാണ് തീരുമാനമെന്ന് കേരള ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ കെ ഹംസ പറഞ്ഞു

സര്‍വീസ് നടത്തുന്ന ലോറികള്‍ തടയാന്‍ ഉടമകളുടെ തീരുമാനം; ചരക്കുഗതാഗതം പൂര്‍ണ സ്തംഭനത്തിലേക്ക്

വര്‍ധിപ്പിച്ച ഇൻഷുറൻസ് പ്രീമിയം പിന്‍വലിക്കുന്നത് വരെ ശക്തമായ സമരം തുടരാന്‍ ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ ഫെഡറേഷന്റെ തീരുമാനം. ഇന്നു മുതല്‍ ഏത് ലോറികള്‍ സര്‍വീസ് നടത്തിയാലും തടയാനാണ് ഉടമകള്‍ തീരുമാനിച്ചിരിക്കുന്നത്. ലോറി ഉടമകളുടെ നീക്കം ചരക്കുഗതാഗതത്തെ പൂര്‍ണ്ണമായി ബാധിക്കുമെന്നിരിക്കെ ഇത്തവണത്തെ വിഷു- ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കും ഇത് തിരിച്ചടിയാവും. ഇന്നു മുതലാണ് ലോറികള്‍ തടഞ്ഞ് സമരം ശക്തമായത്. അതേസമയം ലോറി സമരം പിന്‍വലിച്ചെന്ന് പറയുന്നതു ശരിയല്ലെന്നാണ് ഉടമകളുടെ വിശദീകരണം. പാലക്കാട് ബിവറജ് കോര്‍പറേഷനുമായി ബന്ധപ്പെട്ട് ലോഡ് കയറ്റുന്ന ചെറിയ വിഭാഗം ലോറികള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നതെന്ന് ഉടമകള്‍ പറയുന്നു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എസ്ഐഎംടിഎയുടെ നേതൃത്വത്തിലാണ് സമരം. ഏഴ് സംസ്ഥാനങ്ങളിലാണ് ലോറി സമരം തുടരുന്നത്. ഇവിടെയുള്ള ചരക്കുഗതാഗതം പൂര്‍ണമായി സ്തംഭിച്ച അവസ്ഥയാണ്. കേരളത്തിലേക്കു വരേണ്ട പച്ചക്കറി, അരി, മറ്റ് സാധനങ്ങളോന്നും തന്നെ ഇപ്പോള്‍ എത്തുന്നില്ല. നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയരാന്‍ ഇതു കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കേരളത്തിലുള്‍പ്പെടെയുള്ള എല്‍പിജി, ടാങ്കറുകള്‍, കണ്ടെയ്‌നറുകള്‍ തുടങ്ങിയവയും സമരത്തില്‍ പങ്കാളികളാണ്. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ നിരവധി ലോറികള്‍ തടഞ്ഞിട്ടിട്ടുണ്ട്. ഈ മാസം എട്ടിനകം വര്‍ധിച്ച ഇൻഷുറൻസ് പ്രീമിയം പിന്‍വലിച്ചില്ലെങ്കില്‍ സമരം രാജ്യസവ്യാപകമായി വ്യാപിപ്പിക്കാനാണ് തീരുമാനമെന്ന് കേരള ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ കെ ഹംസ പറഞ്ഞു. കേരളത്തിലേക്ക് ഉപ്പുതൊട്ട് കര്‍പ്പൂരം വരെ ഇതര സംസ്ഥാനങ്ങളില്‍ നിന്നാണെത്തുന്നത്.

വിഷുവും ഈസ്റ്ററും അടുത്തിരിക്കെ പച്ചക്കറികള്‍ ഉള്‍പ്പെടെ കേരളത്തിലേക്ക് പുറപ്പെടേണ്ട സമയമാണിത്. എന്നാല്‍ അതെല്ലാം തകിടം മറിഞ്ഞിരിക്കുകയാണ്. ലോറി സമരം തുടങ്ങിയത് വ്യാപാരികള്‍ക്കും കനത്ത തിരിച്ചടിയായിട്ടുണ്ട്. മാര്‍ച്ച് 30 മുതലാണ് ലോറി സമരം ആരംഭിച്ചത്. ഇൻഷുറൻസ് പ്രീമിയം നിലവിലുള്ളതിനേക്കാള്‍ 50 ശതമാനമാണ് കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയത്. സംസ്ഥാനത്ത് 1.10 ഹെവി ലോറികളും 2.60 ലക്ഷം ചെറിയ ലോറികളുമാണുള്ളത്. ഇപ്പോള്‍ സമരം പ്രഖ്യാപിച്ചിരിക്കുന്ന എല്‍ഒഡബ്ല്യുഎഫില്‍ അംഗങ്ങളായിരിക്കുന്നത് 70,000 ലോറികളാണ്. എന്നാല്‍ സമരം വകവെയ്ക്കാതെ സര്‍വീസ് നടത്തുന്ന എല്ലാ ലോറികളും തടയാനാണ് എല്‍ഒഡബ്ല്യുഎഫിന്റ തീരുമാനം.

Story by