സെൻകുമാറിനെതിരെ ഒളിയമ്പുമായി ബെഹ്റ: ഉദ്യോ​ഗസ്ഥരെ സ്ഥലം മാറ്റാനുള്ള അധികാരം സർക്കാരിനുണ്ട്; അതിനെ മാനിക്കണം

സെന്‍കുമാര്‍ കേസില്‍ താന്‍ ബലിയാടായി എന്നു തനിക്കു തോന്നുന്നില്ല. സർക്കാർ നൽകുന്ന ഏതു ചുമതലയും ഏറ്റെടുക്കും. മധ്യനിരയിലുള്ള ഉദ്യോ​ഗസ്ഥർ കുറച്ചുകൂടി ജാ​ഗ്രത കാണിച്ചിരുന്നെങ്കിൽ പല വിവാദങ്ങളും ഒഴിവാക്കാമായിരുന്നു. താനിതുവരെ സ്ഥാനമാനങ്ങളുടെ പിന്നാലെ പോയിട്ടില്ലെന്നും ബെഹ്റ അഭിപ്രായപ്പെട്ടു.

സെൻകുമാറിനെതിരെ ഒളിയമ്പുമായി ബെഹ്റ: ഉദ്യോ​ഗസ്ഥരെ സ്ഥലം മാറ്റാനുള്ള അധികാരം സർക്കാരിനുണ്ട്; അതിനെ മാനിക്കണം

കോടതി ഉത്തരവിലൂടെ പൊലീസ് മേധാവി സ്ഥാനത്ത് പുനർനിയമിതനായ ഡിജിപി ടി പി സെൻകുമാറിനെതിരെ ഒളിയമ്പെയ്ത് വിജിലൻസ് ഡയറക്ടറായി ചുമതലയേറ്റ ലോക്നാഥ് ബെഹ്‌റ. സർക്കാർ ഉദ്യോ​ഗസ്ഥരെ സ്ഥലം മാറ്റാനുള്ള അധികാരം സർക്കാരിനുണ്ട്. ആ അധികാരം ഉദ്യോ​ഗസ്ഥർ മാനിക്കണമെന്നായിരുന്നു ബെഹ്റയുടെ കൊട്ട്. പുതിയ ചുമതലയേറ്റ ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെന്‍കുമാര്‍ കേസില്‍ താന്‍ ബലിയാടായി എന്നു തനിക്കു തോന്നുന്നില്ല. സർക്കാർ നൽകുന്ന ഏതു ചുമതലയും ഏറ്റെടുക്കും. മധ്യനിരയിലുള്ള ഉദ്യോ​ഗസ്ഥർ കുറച്ചുകൂടി ജാ​ഗ്രത കാണിച്ചിരുന്നെങ്കിൽ പല വിവാദങ്ങളും ഒഴിവാക്കാമായിരുന്നു. താനിതുവരെ സ്ഥാനമാനങ്ങളുടെ പിന്നാലെ പോയിട്ടില്ലെന്നും ബെഹ്റ അഭിപ്രായപ്പെട്ടു.

അതേസമയം, വിജിലൻസിനുള്ളിൽ ഇന്റലിജൻസ് വിഭാ​ഗം തുടങ്ങുമെന്നു പറഞ്ഞ ബെഹ്റ ജേക്കബ് തോമസ് തുടങ്ങിവച്ച നല്ലകാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുമെന്നും വ്യക്തമാക്കി. ജനങ്ങളെ നേരിട്ടു ബാധിക്കുന്ന അഴിമതി തടയുന്നതിനായിരിക്കും മുൻ​ഗണന നൽകുക. വിജിലൻസ് ഉദ്യോഗസ്ഥരുടെ പരിശീലനം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.