വയനാടൻ അതിർത്തിയിൽ വ്യാജമദ്യ മാഫിയ പിടിമുറുക്കുന്നു; കർണാടക അതിർത്തിയിൽ പുതിയ ബാറുകൾ തുറക്കാനും നീക്കം

ബൈരക്കുപ്പ, കുട്ട, ബാവലി, എരുമാട്, താളൂർ, മഞ്ചൂർ തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും വ്യാജമദ്യവില്പന നടക്കുന്നത്.കേരളാതിർത്തിയോട് ചേർന്നുകിടക്കുന്ന കർണാടക വനഗ്രാമങ്ങളിൽ നിർമിക്കുന്ന വാറ്റു ചാരായമാണ് അതിർത്തികളിൽ എത്തിച്ച് പ്രധാനമായും വിറ്റഴിക്കുന്നത്. ആദിവാസികളെ ഉപയോഗിച്ചാണ് വ്യാജമദ്യ മാഫിയ വാറ്റുചാരായം നിർമിക്കുന്നതും കടത്തുന്നതും. പലപ്പോഴും പൊലീസ് - എക്സൈസ് നടപടിയുണ്ടായാലും കുടുങ്ങുന്നതും ആദിവാസികൾ മാത്രം ആയിരിക്കും.

വയനാടൻ അതിർത്തിയിൽ വ്യാജമദ്യ മാഫിയ പിടിമുറുക്കുന്നു; കർണാടക അതിർത്തിയിൽ പുതിയ ബാറുകൾ തുറക്കാനും നീക്കം

ദേശീയ - സംസ്ഥാനപാതകളിലെ മദ്യവില്പനശാലകൾക്ക് താഴ് വീണതോടെ വയനാടൻ അതിർത്തിയിൽ വ്യാജമദ്യ മാഫിയ പിടിമുറുക്കുന്നു. വയനാട്ടിലെ പത്ത് ബിയർ പാർലറുകളും 13 കള്ളുഷാപ്പുകളുമാണ് അടച്ചുപൂട്ടപ്പെട്ടത്. മാറ്റിസ്ഥാപിക്കപ്പെട്ട മൂന്നു ബീവറേജ് ഔട്‍ലെറ്റുകളിൽ രണ്ടെണ്ണം സമരത്തെത്തുടർന്ന് അടച്ചു. ജില്ലയിൽ മദ്യലഭ്യത കുറഞ്ഞതോടെ അതിർത്തിയിലേക്ക് മദ്യപരുടെ ഒഴുക്കാണ്.

ബൈരക്കുപ്പ, കുട്ട, ബാവലി, എരുമാട്, താളൂർ, മഞ്ചൂർ തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും വ്യാജമദ്യവില്പന നടക്കുന്നത്.കേരളാതിർത്തിയോട് ചേർന്നുകിടക്കുന്ന കർണാടക വനഗ്രാമങ്ങളിൽ നിർമിക്കുന്ന വാറ്റു ചാരായമാണ് അതിർത്തികളിൽ എത്തിച്ച് പ്രധാനമായും വിറ്റഴിക്കുന്നത്. ആദിവാസികളെ ഉപയോഗിച്ചാണ് വ്യാജമദ്യ മാഫിയ വാറ്റുചാരായം നിർമിക്കുന്നതും കടത്തുന്നതും. പലപ്പോഴും പൊലീസ് - എക്സൈസ് നടപടിയുണ്ടായാലും കുടുങ്ങുന്നതും ആദിവാസികൾ മാത്രം ആയിരിക്കും.

വാറ്റുചാരായത്തേക്കാൾ അപകടകരമായ കളർ ചേർത്ത വ്യാജമദ്യത്തിന്റെ വില്പനയും മേഖലയിൽ വർധിച്ചിട്ടുണ്ട്. കബനീ നടിയുടെ തീരങ്ങൾ ഈ മാഫിയയുടെ പിടിയിലാണ്. പുഴകടന്നു പോയി മദ്യപിക്കുന്നതും പുഴ കടത്തിക്കൊണ്ടുവരുന്ന വ്യാജമദ്യം വിൽക്കുന്നതും കബനീനദിക്കരയിൽ പതിവുകാഴ്ച യായി മാറിക്കഴിഞ്ഞു.

വയനാടൻ മേഖലയിൽ മദ്യലഭ്യത കുറഞ്ഞത് മുതലെടുത്ത് കേരളാതിർത്തിയോട് ചേർന്ന് കർണാടകയിൽ ബാറുകൾ തുറക്കാനും ശ്രമം നടക്കുന്നുണ്ട്. കൂർഗ് ജില്ലയിലെ മറ്റു പ്രദേശങ്ങളിലെ ബാറുകളിൽ ചിലത് ബാവലി, കുട്ട പ്രദേശത്തേക്ക് മാറ്റിസ്ഥാപിക്കാനുള്ള നീക്കവും ശക്തമാണ്.

മദ്യശാലാ നിരോധനത്തിന് ശേഷം കഞ്ചാവിന്റെ ഉപയോഗം വർധിക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. അതിർത്തിപ്രദേശമായ ബൈരക്കുപ്പയിൽ നിന്നും ദിനംതോറും എക്സൈസ് കഞ്ചാവ് വേട്ട നടത്തുന്നുണ്ട്.