അനുവാദമില്ലാതെ വീടിനു മുന്നില്‍ ശിലാഫലകം സ്ഥാപിക്കാന്‍ ശ്രമം; തടഞ്ഞ വൃദ്ധയ്ക്കു നേരെ കോണ്‍ഗ്രസ് നേതാവിന്റെ ക്രൂരമര്‍ദനം

തിരുവനന്തപുരം അരുവിക്കര ഇരുമ്പയിലാണ് സംഭവം. ഇവിടുത്തെ പ്രാദേശിക കോണ്‍ഗ്രസ് നേതാവും മെഡിക്കല്‍ കോളേജ് ജീവനക്കാരനുമായ ഷാജി ഭവനില്‍ രാജീവ് വൃദ്ധയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. മതിലിനോടു ചേര്‍ന്ന് ശിലാഫലകം സ്ഥാപിക്കാനുള്ള ശ്രമം തടയാന്‍ ശ്രമിക്കുന്ന വൃദ്ധയെ ഇയാള്‍ പിടിച്ചുവലിച്ചു മര്‍ദിക്കുന്നതും വലിച്ചിഴക്കുന്നതും വീട്ടുമുറ്റത്തേക്കു തള്ളിവിടുന്നതും വീഡിയോയില്‍ കാണാം.

അനുവാദമില്ലാതെ വീടിനു മുന്നില്‍ ശിലാഫലകം സ്ഥാപിക്കാന്‍ ശ്രമം; തടഞ്ഞ വൃദ്ധയ്ക്കു നേരെ കോണ്‍ഗ്രസ് നേതാവിന്റെ ക്രൂരമര്‍ദനം

അനുവാദമില്ലാതെ വീടിനു മുന്നില്‍ റോഡ് ഉദ്ഘാടനത്തിന്റെ ശിലാഫലകം സ്ഥാപിക്കാനുള്ള ശ്രമം തടഞ്ഞ വൃദ്ധയ്ക്കു നേരെ കോണ്‍ഗ്രസ് നേതാവിന്റെ അതിക്രമം. തിരുവനന്തപുരം അരുവിക്കര ഇരുമ്പയിലാണ് സംഭവം. ഇവിടുത്തെ പ്രാദേശിക കോണ്‍ഗ്രസ് നേതാവും മെഡിക്കല്‍ കോളേജ് ജീവനക്കാരനുമായ ഷാജി ഭവനില്‍ രാജീവ് വൃദ്ധയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. മതിലിനോടു ചേര്‍ന്ന് ശിലാഫലകം സ്ഥാപിക്കാനുള്ള ശ്രമം തടയാന്‍ ശ്രമിക്കുന്ന വൃദ്ധയെ ഇയാള്‍ പിടിച്ചുവലിച്ചു മര്‍ദിക്കുന്നതും വലിച്ചിഴക്കുന്നതും വീട്ടുമുറ്റത്തേക്കു തള്ളിവിടുന്നതും വീഡിയോയില്‍ കാണാം.

അരുവിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജു ബാലകൃഷ്ണനാണ് സംഭവത്തിന്റെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. അരുവിക്കര പഞ്ചായത്തിലെ പാണ്ടിക്കാട് വാര്‍ഡില്‍ ഷീജാ ഭവനില്‍ കൃഷ്ണമ്മയ്ക്കാണ് ഇയാളുടെ മര്‍ദ്ദനമേറ്റത്. ഇന്നലെ രാവിലെ ഒമ്പതോടെയാണ് സംഭവം.

കാച്ചാണി-ഇരുമ്പ റോഡ് ഉദ്ഘാടനത്തിന്റെ ശിലാഫലകം വീട്ടമ്മയുടെ അനുവാദമില്ലാതെ അവരുടെ വീടിനു മുന്നില്‍ സ്ഥാപിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണു സംഭവം. മതിലിനു മുന്നില്‍ രണ്ടു പേര്‍ ശിലാഫലകത്തിന്റെ പണിയിലേര്‍പ്പെടുമ്പോള്‍ വൃദ്ധ ഇക്കാര്യംചോദ്യം ചെയ്യാനെത്തുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇതോടെ, പ്രകോപിതനായ രാജീവ് ആക്രോശിച്ചുകൊണ്ട് വൃദ്ധയുടെ അടുക്കലേക്കു പോവുകയും ദേഷ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഞങ്ങള്‍ക്കു സൗകര്യമുള്ളിടത്ത് ഞങ്ങള്‍ വയ്ക്കുമെന്നും അതിനു നിന്റെയൊന്നും അനുവാദം വേണ്ടായെന്നും രാജീവ് വൃദ്ധയോടു പറയുന്നുണ്ട്. എടീ പോടീ വിളികളുമായാണ് രാജീവ് പ്രായമായ സ്ത്രീയെ മര്‍ദിക്കുന്നത്.

തുടര്‍ന്ന് വൃദ്ധയുടെ ശരീരത്തു കിടന്ന തോര്‍ത്ത് വലിച്ചുമാറ്റുന്ന രാജീവ് തുടര്‍ന്ന് ഇവരെ വലിച്ചിഴയ്ക്കുകയും വീട്ടുമുറ്റത്തേക്ക് തള്ളിവിടുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ നാട്ടുകാരില്‍ ചിലര്‍ അവിടെ കൂടി നില്‍ക്കുന്നുണ്ടെങ്കിലും അവരൊന്നും ഇതിനെതിരെ പ്രതികരിക്കാന്‍ തയ്യാറാവുന്നില്ല. വൃദ്ധയുടെ വരവ് പ്രതീക്ഷിക്കുന്ന രാജീവ് ആദ്യംമുതല്‍ തന്നെ അവരുടെ വീടിന്റെ ഗേറ്റിനുമുന്നില്‍ തന്നെയാണു നില്‍ക്കുന്നത്. വൃദ്ധ വീണ്ടും വീണ്ടും ഇറങ്ങിവരുന്തോറും ഇയാള്‍ അവരെ മര്‍ദിക്കുകയും ഗേറ്റിനകത്തേക്കു തള്ളിവിടുകയുമാണ് ചെയ്യുന്നത്.

അതേസമയം, സംഭവത്തില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനായി പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരുടെ വൃദ്ധയുടെ അടുക്കലെത്തിയപ്പോള്‍ തനിക്ക് പേടിയാണെന്നായിരുന്നു അവരുടെ മറുപടി. ഈ സാഹചര്യത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജു ബാലകൃഷ്ണന്‍ അരുവിക്കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.


വൃദ്ധയെ ആക്രമിച്ച രാജീവ് മുമ്പും ഇത്തരത്തിലുള്ള നിരവധി അക്രമസംഭവങ്ങളില്‍ കുറ്റാരോപിതനാണെന്നാണ് ആരോപണം. അന്തരിച്ച നിയസഭാ സ്പീക്കറും അരുവിക്കര എംഎല്‍എയുമായിരുന്ന ജി കാര്‍ത്തികേയന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗവുമായിരുന്നു രാജീവ് ശബരീനാഥ് എംഎല്‍എയുടെ പ്രാദേശിക ഗുണ്ടയാണെന്നു സിപിഐഎം നേതാക്കള്‍ ആരോപിക്കുന്നു.


Read More >>