മദ്യശാലകൾ തുറക്കാൻ ഇനി പഞ്ചായത്തുകളുടെ അനുമതി വേണ്ടെന്ന് സർക്കാർ

യുഡിഎഫ് സർക്കാരിന്റെ കാലത്താണ് മദ്യശാല തുറക്കണമെങ്കിൽ പഞ്ചായത്തിന്റെ അനുമതിവേണമെന്ന നിയമം പഞ്ചായത്ത് രാജിൽ ഉൾപ്പെടുത്തിയത്.

മദ്യശാലകൾ തുറക്കാൻ ഇനി പഞ്ചായത്തുകളുടെ അനുമതി വേണ്ടെന്ന് സർക്കാർ

മദ്യശാല തുറക്കാന്‍ പഞ്ചായത്തിന്റെ അനുമതി വേണെന്ന നിയമം എടുത്തുകളയാന്‍ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനിച്ചു. പഞ്ചായത്ത് രാജ് നിയമത്തില്‍ ഇതു സംബന്ധിച്ച ഭേദഗതി വരുത്താനും തീരുമാനമായിട്ടുണ്ട്.

യുഡിഎഫ് സർക്കാരിന്റെ കാലത്താണ് മദ്യശാല തുറക്കണമെങ്കിൽ പഞ്ചായത്തിന്റെ അനുമതിവേണമെന്ന നിയമം പഞ്ചായത്ത് രാജിൽ ഉൾപ്പെടുത്തിയത്. സുപ്രീംകോടതിയുടെ വിധി പ്രകാരം ദേശീയ പാതയില്‍ നിന്ന് മാറ്റിയ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ പഞ്ചായത്തുകളുടെ അനുമതി ലഭിക്കാത്തതിനാല്‍ കഴിഞ്ഞിരുന്നില്ല. അത്തരമൊരു അവസരത്തിലാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനമെന്നുവേണം കരുതാന്‍.

പഞ്ചായത്തുകള്‍ അനുമതി നല്‍കാത്തതുകൂടാതെ പ്രദേശവാസികളുടെ എതിര്‍പ്പുകൂടിയായതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലായിരുന്നു. മദ്യശാലകള്‍ മാറ്റിസ്ഥാപിക്കാനാവാതെവന്നതോടെ ബിവറേജസ് കോര്‍പ്പറേഷനു നഷ്ടത്തിലേക്ക് നീങ്ങി. ഈയൊരു സാഹചര്യം പരിഗണിച്ചാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.