പ്രായപൂര്‍ത്തിയാകാത്ത ബംഗ്ലാദേശ് പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതികള്‍ക്ക് ജീവപര്യന്തവും തടവും

പെണ്‍കുട്ടിയെ കോഴിക്കോട്ടുള്ള ഹോട്ടല്‍ മുറിയില്‍വച്ച് പീഡിപ്പിച്ച കേസിലെ മൂന്നാംപ്രതിയായ എറണാകുളം കടവന്ത്ര സ്വദേശി ഷമീറിന് ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് കോഴിക്കോട് പോക്‌സോ കോടതി വിധിച്ചത്. നാലാംപ്രതിയായ മലപ്പുറം വയലത്തറ സ്വദേശിയായ ജാഫറലിയ്ക്ക് പത്ത് വര്‍ഷം തടവും 25,000 രൂപ പിഴയും വിധിച്ചു. മനുഷ്യക്കടത്താണ് ഇയാളുടെ പേരില്‍ ചുമത്തിയിരിക്കുന്നത്.

പ്രായപൂര്‍ത്തിയാകാത്ത ബംഗ്ലാദേശ് പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതികള്‍ക്ക് ജീവപര്യന്തവും തടവും

പ്രായപൂര്‍ത്തിയാവാത്ത ബംഗ്ലാദേശ് പെണ്‍കുട്ടിയെ മുംബൈയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന് കോഴിക്കോട് വച്ച് പീഡിപ്പിച്ച കേസിലെ പ്രതികള്‍ക്ക് തടവ് ശിക്ഷ. 2014 ഏപ്രില്‍ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ കോഴിക്കോട്ടുള്ള ഹോട്ടല്‍ മുറിയില്‍വച്ച് പീഡിപ്പിച്ച കേസിലെ മൂന്നാംപ്രതിയായ എറണാകുളം കടവന്ത്ര സ്വദേശി ഷമീറിന് ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് കോഴിക്കോട് പോക്‌സോ കോടതി വിധിച്ചത്.

നാലാംപ്രതിയായ മലപ്പുറം വയലത്തറ സ്വദേശിയായ ജാഫറലിയ്ക്ക് പത്ത് വര്‍ഷം തടവും 25,000 രൂപ പിഴയും വിധിച്ചു. മനുഷ്യക്കടത്താണ് ഇയാളുടെ പേരില്‍ ചാര്‍ജ്ജ് ചെയ്തിരുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള കോഴിക്കോട് പ്രത്യേക കോടതിയിലായിരുന്നു വിചാരണ പൂര്‍ത്തിയായത്.

കേസില്‍ മൊത്തം ആറു പ്രതികളാണുള്ളത്. ഒന്നാംപ്രതിയായ ബംഗ്ലാദേശ് സ്വദേശിയായ മുംബൈ ജിയമുല്ല, രണ്ടാം പ്രതിയായ ഭാര്യ അസ്‌നയെ എന്നിവരെ ഇതുവരെ പൊലീസിന് പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. കുട്ടിയെ കടത്താന്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ച അഞ്ചാം പ്രതിയായ മുംബൈ സ്വദേശിനി ഛോട്ടി, ആറാം പ്രതിയായ അപ്പു എന്ന നിത്യാനന്ദ എന്നിവര്‍ പിടിയിലായ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയിരുന്നു.