തിരുവനന്തപുരം മൃ​ഗശാലയിലെ ഏക പുള്ളിപ്പുലി ചത്തു

തിരുവനന്തപുരം മൃഗശാലയിലെ അവസാനത്തെ പുലിയായിരുന്നു 'സംഗീത'. ഹൈദ്രാബാദ് മൃ​ഗശാലയിലായിരുന്ന സം​ഗീതയെ 2003ലാണ് തിരുവനന്തപുരം മൃഗശാലയിലേക്കു കൊണ്ടുവന്നത്.

തിരുവനന്തപുരം മൃ​ഗശാലയിലെ ഏക പുള്ളിപ്പുലി ചത്തു

തിരുവനന്തപുരം മൃഗശാലയിലെ ഏക പുള്ളിപ്പുലി ചത്തു. സം​ഗീത എന്ന പെൺ പുലിയാണ് ഇന്നു രാവിലെ 11ഓടെ മരണത്തിനു കീഴടങ്ങിയത്.

വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരം മൃഗശാലയിലെ അവസാനത്തെ പുലിയായിരുന്നു 'സംഗീത'.

ജഡം പാലോട് വെറ്ററിനറി സർജൻ ഡോ. നന്ദകുമാറിന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി മൃ​​ഗശാലാ വളപ്പിൽ സംസ്കരിച്ചു.

ഹൈദ്രാബാദ് മൃ​ഗശാലയിലായിരുന്ന സം​ഗീതയെ 2003ലാണ് തിരുവനന്തപുരം മൃഗശാലയിലേക്കു കൊണ്ടുവന്നത്.