ജനവാസ മേഖലയിൽ പുലി മരിച്ച നിലയിൽ

കഴിഞ്ഞ മാസം കുമളിയിലെ ജനവാസ മേഖലകളിൽ പുലി ഇറങ്ങിയത് നാട്ടുകാർക്കിടയിൽ പരിഭ്രാന്തി പരത്തിയിരുന്നു. പുലിയുടെ മരണം സംബന്ധിച്ച് കൂടതൽ വിവരങ്ങൾ പോസ്റ്റ്‌മോർട്ടം കഴിഞ്ഞതിനു ശേഷമേ പറയാൻ കഴിയൂ എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

ജനവാസ മേഖലയിൽ പുലി മരിച്ച നിലയിൽ

കുമളിയിലെ ജനവാസകേന്ദ്രത്തിലെ പൊട്ടക്കിണറ്റില്‍ പുലിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി കുമളിക്ക് സമീപം ആനവിലാസം വില്ലേജ് ഓഫീസിലെ സ്വകാര്യവ്യക്തിയുടെ ഏലത്തോട്ടത്തിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് പുലിയുടെ ജഡം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം ഏലത്തോട്ടത്തിൽ പണിക്കെത്തിയ തൊഴിലാളികളാണ് കിണറ്റിൽ പുലിയുടെ ജഡം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ വനപാലകരെ അറിയിച്ചതിനെത്തുടർന്ന് പുലിയുടെ ജഡം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി തേക്കടിയിൽ എത്തിക്കുകയായിരുന്നു. പെൺപുലിയുടെ മൃതദേഹമാണ് കണ്ടതെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.

വ്യാഴാഴ്ച രാത്രിയോടെ പുലി മരിച്ച ഭാഗത്ത് പട്ടികളുടെ കുര ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ മാസം കുമളിയിലെ ജനവാസ മേഖലകളിൽ പുലി ഇറങ്ങിയത് നാട്ടുകാർക്കിടയിൽ പരിഭ്രാന്തി പരത്തിയിരുന്നു. പുലിയുടെ മരണം സംബന്ധിച്ച് കൂടതൽ വിവരങ്ങൾ പോസ്റ്റ്‌മോർട്ടം കഴിഞ്ഞതിനു ശേഷമേ പറയാൻ കഴിയൂ എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

Story by
Read More >>