കോന്നി കയറി പത്തനംതിട്ട ചുവപ്പിച്ച് ഇടതുപക്ഷം

ഉപതെരഞ്ഞടുപ്പിൽ കോന്നിയിൽ ജനീഷ് കുമാർ വിജയിച്ചതോടെ ജില്ലയിലെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളും ഇടതുപക്ഷത്തോടൊപ്പമായി

കോന്നി കയറി പത്തനംതിട്ട ചുവപ്പിച്ച് ഇടതുപക്ഷം

കേരള രാഷ്ട്രീയത്തിൽ പൊതുവേ ഒരു കോൺഗ്രസ് ആഭിമുഖ്യം പുലർത്തുന്ന ജില്ലയാണ് പത്തനംതിട്ട . എന്നാൽ ശബരിമല സ്ത്രീ പ്രവേശനത്തോടെ കേരള രാഷ്ട്രീയത്തിലെ വാട്ടർലൂ ആയി മാറിയ ഇവിടെ കോൺഗ്രസിനൊപ്പം തന്നെ ബിജെപിക്കും വേരോട്ടമുണ്ടാക്കാൻ സാധിച്ചു.ഉപതെരഞ്ഞടുപ്പിൽ കോന്നിയിൽ ജനീഷ് കുമാർ വിജയിച്ചതോടെ ജില്ലയിലെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളും ഇടതുപക്ഷത്തോടൊപ്പമായി.

ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളായ , റാന്നി, ആറന്മുള, തിരുവല്ല, അടൂർ തുടങ്ങിയ എല്ലാ മണ്ഡലങ്ങളും എൽഡിഎഫിനൊപ്പമാണ്. ഉപതെരഞ്ഞടുപ്പിൽ കോന്നിയിൽ ജനീഷ് കുമാർ വിജയിച്ചതോടെ ജില്ലയിലെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളും ഇടതുപക്ഷത്തോടൊപ്പമായി. ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളായ , റാന്നി, ആറന്മുള, തിരുവല്ല, അടൂർ തുടങ്ങിയ എല്ലാ മണ്ഡലങ്ങളും എൽഡിഎഫിനൊപ്പമാണ്.

പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ ബിജെപി ക്കുണ്ടായ വളർച്ച കോന്നി ഉപതിരഞ്ഞെടുപ്പോടെ കുറഞ്ഞു വരുതായും കാണാം. ഓർത്തോഡോക്സ് സഭയുടെ പിന്തുണ ലഭിച്ചിട്ടും ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്റ്റാർ സ്ഥാനാർഥിയായ കെ സുരേന്ദ്രൻ പരാജയമേറ്റുവാങ്ങി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

സ്ഥാനാർഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കോൺഗ്രസ്സിൽ ഉടലെടുത്ത തർക്കവും കോന്നിയിൽ ഇടതുപക്ഷത്തിന് അനുകൂലമായി. പരമ്പരഗതമായി കോൺഗ്രസ്‌ ആഭിമുഖ്യം പ്രകടിപ്പിക്കുന്ന ജില്ല പൂർണമായും ഇടത് പക്ഷത്തോടൊപ്പം നിൽക്കുന്നത് വരും ദിവസങ്ങളിൽ കോൺഗ്രസിൽ വലിയ ചർച്ചകൾക്ക് വഴി വെക്കും.

Read More >>