കുഞ്ഞാപ്പയുടെ വിജയമുറപ്പിച്ച് അണികള്‍; മലപ്പുറത്ത് ആഹ്ലാദപ്രകടനം തുടങ്ങി

മലപ്പുറം നഗരത്തിലുള്‍പ്പെടെ ലീഗ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം തുടങ്ങിക്കഴിഞ്ഞു. മുദ്രാവാക്യം വിളിച്ചും പടക്കം പൊട്ടിച്ചുമാണ് ആഘോഷം.

കുഞ്ഞാപ്പയുടെ വിജയമുറപ്പിച്ച് അണികള്‍; മലപ്പുറത്ത് ആഹ്ലാദപ്രകടനം തുടങ്ങി

മലപ്പുറം ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടരവെ ലീഗ് കേന്ദ്രങ്ങളില്‍ ആഹ്ലാദപ്രകടനം തുടങ്ങി. മലപ്പുറം നഗരത്തിലുള്‍പ്പെടെ ലീഗ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം തുടങ്ങിക്കഴിഞ്ഞു. മുദ്രാവാക്യം വിളിച്ചും പടക്കം പൊട്ടിച്ചുമാണ് ആഘോഷം. തുടക്കം മുതലേ വ്യക്തമായ ലീഡുമായി യു ഡി എഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടി മുന്നേറിയതോടെ, വിജയമുറപ്പിച്ച മട്ടിലാണ് ലീഗ് പ്രവര്‍ത്തകര്‍.

പാര്‍ട്ടി പതാകയുമായി നിരത്തിലിറങ്ങിയ ലീഗ് അണികള്‍ ആഘോഷത്തിലാണ്. ഇപ്പോള്‍ത്തന്നെ പലയിടത്തും കുഞ്ഞാലിക്കുട്ടി വിജയിച്ചുവെന്നുറപ്പിച്ചുകഴിഞ്ഞു. ഭൂരിപക്ഷം എത്രയുണ്ടാകുമെന്നു മാത്രമാണ് ഇപ്പോള്‍ ലീഗ് കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. അതേസമയം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ലീഡിനേക്കാള്‍ കൂടുതല്‍ ഇക്കുറി ലഭിച്ചാല്‍ അത് വിജയമാണെന്നാണ് ലീഗ് കേന്ദ്രങ്ങള്‍ പറയുന്നത്.

വോട്ടെണ്ണല്‍ ഓരോ മിനുട്ടു പിന്നിടുമ്പോഴും വ്യക്തമായ ലീഡോഡു കൂടിയാണ് കുഞ്ഞാലിക്കുട്ടി മുന്നോട്ടുപോകുന്നത്. ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ത്തന്നെ നാല്‍പ്പതിനായിരത്തോളം ലീഡ് കുഞ്ഞാലിക്കുട്ടിനേടിക്കഴിഞ്ഞു.