പൊളിച്ചടുക്കലിൽ സിപിഐഎം - സിപിഐ ഭിന്നത; മൂന്നാർ ചൂടിൽ ഇന്ന് എൽഡിഎഫ് യോഗം

സിപിഐഎമ്മിന്റെ കടുത്ത അമർഷമാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം പ്രകടിപ്പിച്ചത്. ഉദ്യോഗസ്ഥരുടെ പ്രവൃത്തികളുടെ രാഷ്ട്രീയപ്രത്യാഘാതം ഏറ്റു വാങ്ങേണ്ടത് രാഷ്ട്രീയ നേതൃത്വം ആയിരിക്കും എന്ന നിലപാടിലാണ് സിപിഐഎം. മാധ്യമങ്ങൾക്കു മുന്നിൽ വച്ച് കുരിശു തകർത്ത നടപടി ക്രിസ്ത്യൻ വിശ്വാസികൾക്കിടയിൽ ഇടതുപക്ഷത്തെക്കുറിച്ച് തെറ്റായ സൂചന നൽകാൻ ഇടയാക്കുമെന്ന് മറ്റു ഘടക കക്ഷികളും കരുതുന്നുണ്ട്.

പൊളിച്ചടുക്കലിൽ സിപിഐഎം - സിപിഐ ഭിന്നത; മൂന്നാർ ചൂടിൽ ഇന്ന് എൽഡിഎഫ് യോഗം

മൂന്നാറിലെ കുരിശുപൊളിക്കലിന്റെ കൂടി പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പരസ്യ അതൃപ്തി അറിയിച്ചതോടെ ഇന്നത്തെ എൽഡിഎഫ് യോഗം നിർണായകമാകും. റവന്യൂ വകുപ്പിന്റെ നടപടിയെ മുഖ്യമന്ത്രി പരസ്യമായി ശാസിച്ചതിൽ സിപിഐ അതൃപ്തരാണ്. സിപിഐഎം - സിപിഐ ബന്ധത്തിൽ കുറച്ചുകാലമായി നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് പുറമെ മുഖ്യമന്ത്രിയുടെ പ്രസ്താവനയും എൽഡിഎഫ് യോഗത്തിൽ സിപിഐ ഉന്നയിക്കും.

മൂന്നാറിൽ റവന്യൂ വകുപ്പിന്റെ എല്ലാ നടപടികളും നിയമാനുസൃതമാണ് എന്ന് പ്രഖ്യാപിച്ച സിപിഐ, ഒഴിപ്പിക്കലുകൾക്ക് രാഷ്ട്രീയ പിന്തുണ നല്കുകിയിട്ടുണ്ട്. എന്നാൽ കുരിശു പൊളിച്ച രീതിയോട് എൽഡിഎഫിലെ മറ്റു ഘടകകഷികൾക്കൊന്നും തന്നെ യോജിപ്പില്ല.

സിപിഐഎമ്മിന്റെ കടുത്ത അമർഷമാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം പ്രകടിപ്പിച്ചത്. ഉദ്യോഗസ്ഥരുടെ പ്രവൃത്തികളുടെ രാഷ്ട്രീയപ്രത്യാഘാതം ഏറ്റു വാങ്ങേണ്ടത് രാഷ്ട്രീയ നേതൃത്വം ആയിരിക്കും എന്ന നിലപാടിലാണ് സിപിഐഎം. മാധ്യമങ്ങൾക്കു മുന്നിൽ വച്ച് കുരിശു തകർത്ത നടപടി ക്രിസ്ത്യൻ വിശ്വാസികൾക്കിടയിൽ ഇടതുപക്ഷത്തെക്കുറിച്ച് തെറ്റായ സൂചന നൽകാൻ ഇടയാക്കുമെന്ന് മറ്റു ഘടക കക്ഷികളും കരുതുന്നുണ്ട്.

കുരിശു പൊളിച്ചു നീക്കിയത് പ്രാകൃത രീതിയിലായിപ്പോയെന്നും പിണറായി സർക്കാർ സംഘപരിവാർ അജണ്ട നടപ്പാക്കുകയാണ് എന്ന ആരോപണം ശരിവെക്കുന്ന രീതിയിലുള്ള നടപടികളായിപ്പോയെന്നും കെസിബിസി പ്രസ്താവിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിൽ സിപിഐക്കെതിരെ കടുത്ത നിലപാടാകും സിപിഐഎം സ്വീകരിക്കുക. മറ്റു ഘടക കക്ഷികളും സിപിഐയെ പിന്തുണക്കാനിടയില്ല.

Story by