സര്‍ക്കാരിന്റെ മദ്യനയം മലപ്പുറം ഉപതെരഞ്ഞെടുപ്പിന് ശേഷമെന്നു മന്ത്രിസഭായോഗ തീരുമാനം

പാതയോരങ്ങളിലെ ബിയര്‍ വൈന്‍ പാര്‍ലറുകള്‍ മാറ്റില്ല, പക്ഷെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തെറിക്കും

സര്‍ക്കാരിന്റെ മദ്യനയം മലപ്പുറം ഉപതെരഞ്ഞെടുപ്പിന് ശേഷമെന്നു മന്ത്രിസഭായോഗ തീരുമാനം

സംസ്ഥാന-ദേശീയ പാതയോരങ്ങളിലെ ബിയര്‍ വൈന്‍ പാര്‍ലറുകള്‍ അവിടെ നിന്നും മാറ്റേണ്ടതില്ലായെന്നു മന്ത്രിസഭായോഗം വിലയിരുത്തി. എന്നാല്‍, ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ പാതയോരത്ത് നിന്ന് 500 മീറ്റര്‍ മാറ്റി സ്ഥാപിക്കും. ഔട്ട്‌ലെറ്റുകള്‍ മാറ്റുന്നതിന് എതിര്‍പ്പുകള്‍ ഉള്ളതിനാല്‍ പൊലീസ് സഹായം തേടും.

ഹോട്ടലുകളിലെ വൈന്‍-ബിയര്‍ പാര്‍ലറുകള്‍ സുപ്രീംകോടതി അനുശാസിച്ച മദ്യശാലകളുടെ ഗണത്തില്‍ വരില്ലെന്ന അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗിയുടെ നിയമോപദേശത്തെ തുടര്‍ന്നാണ്.പാതയോരങ്ങളിലെ ബിയര്‍ വൈന്‍ പാര്‍ലറുകള്‍ മാറ്റേണ്ടതില്ലായെന്നു തീരുമാനമെടുത്തത്.

സര്‍ക്കാരിന്റെ പുതിയ മദ്യനയം മലപ്പുറം ഉപതെരഞ്ഞെടുപ്പിന് ശേഷമായിരിക്കും പ്രഖ്യാപിക്കുക. ഏപ്രില്‍ പന്ത്രണ്ടിനാണ് ഉപതെരഞ്ഞെടുപ്പ്. ഏപ്രില്‍ ഒന്ന് മുതല്‍ ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ പാതയോരത്ത് നിന്നും മാറ്റുന്ന നടപടികള്‍ നടപ്പിലാക്കാനും മന്ത്രിസഭായോഗം തീരുമാനമെടുത്തു.

Read More >>