ബാലകൃഷ്ണപിള്ള മുന്നാക്ക വികസന കോർപറേഷൻ ചെയർമാൻ; നിയമനം ക്യാബിനറ്റ് റാങ്കോടെ

കഴി‍ഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തും പിള്ള ഇതേ പദവി അലങ്കരിച്ചിരുന്നു. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദൻ അടക്കമുള്ള എൽഡിഎഫ് നേതാക്കൾ ഇതിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതു ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. വിഎസ് അച്യൂതാനന്ദന്‍ നടത്തിയ നിയമ പോരാട്ടത്തിനൊടുവിലായിരുന്നു ഇടമലയാർ അഴിമതിക്കേസില്‍ ബാലകൃഷ്ണപ്പിള്ള ശിക്ഷിക്കപ്പെട്ടത്.

കേരളാ കോൺ​ഗ്രസ് (ബി) ചെയർമാൻ ആർ ബാലകൃഷ്ണപിള്ളയെ മുന്നാക്ക വികസന കോർപറേഷൻ ചെയർമാനായി നിയമിച്ചു. ഇന്നു ചേർന്ന മന്ത്രിസഭാ യോ​ഗത്തിന്റേതാണ് തീരുമാനം. ക്യാബിനറ്റ് റാങ്കോടെയാണ് നിയമനം.

കഴി‍ഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തും പിള്ള ഇതേ പദവി അലങ്കരിച്ചിരുന്നു. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദൻ അടക്കമുള്ള എൽഡിഎഫ് നേതാക്കൾ ഇതിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതു ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. വിഎസ് അച്യൂതാനന്ദന്‍ നടത്തിയ നിയമ പോരാട്ടത്തിനൊടുവിലായിരുന്നു ഇടമലയാർ അഴിമതിക്കേസില്‍ ബാലകൃഷ്ണപ്പിള്ള ശിക്ഷിക്കപ്പെട്ടത്.

ഇപ്പോൾ അതേ സിപിഐഎം നേതൃത്വം നൽകുന്ന മുന്നണിയുടെ സർക്കാർ തന്നെയാണ് അദ്ദേഹത്തിനു മുന്നാക്ക കോർപറേഷൻ ചെയർമാൻ പദവി നൽകിയിരിക്കുന്നത്.