ക്ഷേത്രത്തിനുള്ളിലെ ആർഎസ്എസ് ശാഖയെ ഇടതു സർക്കാരിനും പേടി; പരാതി കിട്ടി ഒരു വർഷമായിട്ടും നടപടിയെടുക്കാതെ ദേവസ്വം മന്ത്രി

ക്ഷേത്ര മതിൽക്കെട്ടിനുള്ളിലെ ശാഖാ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്ന് മന്ത്രി പരസ്യപ്രഖ്യാപനം നടത്തുകയും അത് ഏറെ ചർച്ചകൾക്ക് കാരണമാവുകയും ചെയ്തുവെങ്കിലും നടപടിയെടുക്കാൻ മന്ത്രി തയ്യാറാകുന്നില്ലെന്നതിന്റെ തെളിവ് കൂടിയാണ് ഇത്.

ക്ഷേത്രത്തിനുള്ളിലെ ആർഎസ്എസ് ശാഖയെ ഇടതു സർക്കാരിനും പേടി; പരാതി കിട്ടി ഒരു വർഷമായിട്ടും നടപടിയെടുക്കാതെ ദേവസ്വം മന്ത്രി

ദേവസ്വം ബോർഡിന് കീഴിലുള്ള തൃക്കടവൂർ മഹാദേവ ക്ഷേത്രത്തിലെ ആർഎസ്എസ് ശാഖയും ആയുധ പരിശീലനവും സംബന്ധിച്ച് ഒരു വർഷം മുൻപ് ലഭിച്ച പരാതിയിൽ നടപടിയെടുക്കാതെ ഇടതു സർക്കാർ. 2016 സെപ്റ്റംബർ പന്ത്രണ്ടാം തീയതിയാണ് ക്ഷേത്രത്തിലെ ആർഎസ്എസ് പ്രവർത്തനങ്ങളെക്കുറിച്ച് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് പരാതി ലഭിക്കുന്നത്. പരാതി രെജിസ്റ്റർ ചെയ്ത് തുടർനടപടികൾക്കായി ദേവസ്വം സെക്രട്ടറിക്ക് കൈമാറുന്നതായി വ്യക്തമാക്കുന്ന രേഖ നാരദാ ന്യൂസ് പുറത്തു വിടുന്നു.

Image Title


ക്ഷേത്ര മതിൽക്കെട്ടിനുള്ളിലെ ശാഖാ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്ന് മന്ത്രി പരസ്യപ്രഖ്യാപനം നടത്തുകയും അത് ഏക്ഷേത്ര മതിൽക്കെട്ടിനുള്ളിലെ ശാഖാ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്ന് മന്ത്രി പരസ്യപ്രഖ്യാപനം നടത്തുകയും അത് ഏറെ ചർച്ചകൾക്ക് കാരണമാവുകയും ചെയ്തുവെങ്കിലും നടപടിയെടുക്കാൻ മന്ത്രി തയ്യാറാകുന്നില്ലെന്നതിന്റെ തെളിവ് കൂടിയാണ് ഇത്. ക്ഷേത്ര മതിൽക്കെട്ടിനുള്ളിലെ ശാഖാ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്ന് മന്ത്രി പരസ്യപ്രഖ്യാപനം നടത്തുകയും അത് ഏറെ ചർച്ചകൾക്ക് കാരണമാവുകയും ചെയ്തുവെങ്കിലും നടപടിയെടുക്കാൻ മന്ത്രി തയ്യാറാകുന്നില്ലെന്നതിന്റെ തെളിവ് കൂടിയാണ് ഇത്. ഏറെ ചർച്ചകൾക്ക് ഇത് കാരണമായെങ്കിലും നടപടിയെടുക്കാൻ മന്ത്രി തയ്യാറാകുന്നില്ലെന്നതിന്റെ തെളിവാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ക്ഷേത്ര മതിൽക്കെട്ടിനകത്ത് ആർഎസ്എസ് ആയുധപരിശീലനം നടത്തുന്നുവെന്നും ആർഎസ്എസ് നിയന്ത്രണത്തിലുള്ള ക്ഷേത്ര ഉപദേശക സമിതിയിൽ കൊലപാതകികൾ ഉൾപ്പെടെ പ്രവർത്തിക്കുന്നതായും കണ്ടെത്തുന്ന റിപ്പോർട്ടുകൾ ഓംബുഡ്‌സ്മാനും വുജിലൻസ് ആൻഡ് സെക്യൂരിറ്റി വിഭാഗവും നേരത്തെ നൽകിയിരുന്നു. ഈ റിപ്പോർട്ടിന്മേൽ അന്നത്തെ യുഡിഎഫ് സർക്കാരോ പിന്നീട് ഇടതു സർക്കാരോ നടപടിയെടുത്തിട്ടില്ല.

ക്ഷേത്രത്തിനകത്ത് ആർഎസ്എസ് ഇപ്പോഴും ശാഖ നടത്തുന്നുണ്ടെന്നും അതിനകത്തേക്ക് കടന്നുവന്ന് ആർക്കും ചോദ്യം ചെയ്യാൻ കഴിയില്ലെന്നും ബിജെപി നേതാവ് വെളിപ്പെടുത്തുന്ന ഒളികാമറാ ദൃശ്യങ്ങൾ നാരദാ ന്യൂസ് പുറത്തുവിട്ടിരുന്നു. ദേവസ്വം ഓംബുഡ്‌സ്മാന്റെ റിപ്പോർട്ടിൽ ഉൾപ്പെടെ ക്ഷേത്രത്തിനകത്തെ ആർഎസ്എസ് പ്രവർത്തനം നിയന്ത്രിക്കണമെന്ന് നിർദേശങ്ങൾ ഉണ്ടായിട്ടും ഒന്നും പാലിക്കപ്പെട്ടിട്ടില്ല.


Read More >>