എൽഡിഎഫ് സർക്കാരിന്റെ നീക്കം ജനാധിപത്യത്തോടുമുള്ള വെല്ലുവിളി; കെെയ്യാങ്കളി കേസ് പിൻവലിക്കാൻ അനുവദിക്കില്ല- രമേശ് ചെന്നിത്തല

ബജറ്റ് അവതരണം തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ഭരണപക്ഷം ഇത് ചെറുക്കാൻ ശ്രമിക്കുകയും ചെയ്തതാണ് സംഘർഷങ്ങൾക്ക് വഴിവെച്ചത്. സംഘർഷത്തിൽ സ്പീക്കറുടെ വേദി തകർത്ത 15 എംഎൽഎമാരെ പൊലീസ് തിരിച്ചറിഞ്ഞെങ്കിലും തുടർനടപടി ഉണ്ടായില്ല

എൽഡിഎഫ് സർക്കാരിന്റെ നീക്കം ജനാധിപത്യത്തോടുമുള്ള വെല്ലുവിളി; കെെയ്യാങ്കളി കേസ് പിൻവലിക്കാൻ അനുവദിക്കില്ല- രമേശ് ചെന്നിത്തല

ബാർ കോഴ കേസ് ആരോപണ സമയത്ത് കെ എം മാണിയുടെ ബജറ്റ് അവതരണം തടയാൻ നിയമസഭയിൽ അന്നത്തെ പ്രതിപക്ഷമായ എൽഡിഎഫ് നടത്തിയ കെെയ്യാങ്കളിയുടെ കേസ് അവസാനിപ്പിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എൽഡിഎഫ് സർക്കാരിന്റെ നീക്കം നിയമസഭയോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണ്. ഇതിനെ നിയമപരമായി നേരിടും. സംസ്ഥാനത്ത് ആക്രമണങ്ങളും കൊലപാതകങ്ങളും വർധിച്ചു. ക്രമസമാധാനം തകർന്നിട്ടും സർക്കാർ ഇടപെടുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു.

കേസ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് മുൻ എംഎൽഎയും സിപിഐഎം നേതാവുമായ വി ശിവന്‍കുട്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന് അപേക്ഷ നൽകിയത്. അപേക്ഷ മുഖ്യമന്ത്രിയുടെ ഓഫിസ് നിയമവകുപ്പിനു കൈമാറി. ബജറ്റ് അവതരണം തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ഭരണപക്ഷം ഇത് ചെറുക്കാൻ ശ്രമിക്കുകയും ചെയ്തതാണ് സംഘർഷങ്ങൾക്ക് വഴിവെച്ചത്. സംഘർഷത്തിൽ സ്പീക്കറുടെ വേദി തകർത്ത 15 എംഎൽഎമാരെ പൊലീസ് തിരിച്ചറിഞ്ഞെങ്കിലും തുടർനടപടി ഉണ്ടായില്ല. രണ്ടുലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്ന് ആരോപിച്ചാണ് ആറ് ഇടത് എംഎൽഎമാരെ പ്രതിയാക്കി ക്രെെംബ്രാഞ്ച് തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയത്. ഈ കേസാണ് പിൻവലിക്കാൻ നീക്കം നടക്കുന്നത്.

Read More >>