'സെൻകുമാറിനെ പൊലീസ് മേധാവിയാക്കാതെ മറ്റു മാർഗമില്ല'; നിയമ സെക്രട്ടറിയുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്കു നൽകി; സർക്കാർ നടപടിക്കായി കാത്തിരിക്കുകയാണെന്നു സെൻകുമാർ

'സെൻകുമാറിനെ പൊലീസ് മേധാവിയാക്കാതെ മറ്റു മാർഗമില്ല'. നിയമ സെക്രട്ടറിയുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് നൽകി. സുപീം കോടതി വിധിയിൽ പുനഃപരിശോധന നടത്തിയത് കൊണ്ട് പ്രയോജനമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ തന്നെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കണമെന്നു സെൻകുമാർ കഴിഞ്ഞദിവസം ചീഫ് സെക്രട്ടറിക്കു കത്തു നൽകിയിരുന്നു. എന്നാൽ അദ്ദേഹത്തിന് ഇതു സംബന്ധിച്ച ഒരു മറുപടിയും സർക്കാർ നൽകിയിട്ടില്ല. ഇക്കാര്യത്തിൽ തനിക്കൊരു ധൃതിയുമില്ലെന്ന് സെൻകുമാർ പ്രതികരിച്ചു.

സെൻകുമാറിനെ പൊലീസ് മേധാവിയാക്കാതെ മറ്റു മാർഗമില്ല; നിയമ സെക്രട്ടറിയുടെ റിപ്പോർട്ട്  മുഖ്യമന്ത്രിക്കു നൽകി; സർക്കാർ നടപടിക്കായി കാത്തിരിക്കുകയാണെന്നു സെൻകുമാർ

ടി പി സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കാതെ മറ്റു മാർഗമില്ലെന്നും ഉടൻ പോലീസ് മേധാവിയായി നിയമിക്കുന്നതാവും ഉചിതമെന്നും വ്യക്തമാക്കി നിയമ സെക്രട്ടറിയുടെ റിപ്പോർട്ട്. റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹരജിക്കു സാധ്യതയില്ലെന്നും കോടതി വിധി നടപ്പാക്കുന്നതാവും നല്ലതെന്നും നിയമ സെക്രട്ടറി പി ജി ഹരീന്ദ്രനാഥ് നൽകിയ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.

സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകുമ്പോൾ, വിധി പറഞ്ഞ അതേ ബെഞ്ച് തന്നയാണ് ഇതു പരിഗണിക്കുക. അതുകൊണ്ടു തന്നെ വിധിയിൽ മാറ്റം വരാനിടയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ, തന്നെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കണമെന്നു സെൻകുമാർ കഴിഞ്ഞദിവസം ചീഫ് സെക്രട്ടറിക്കു കത്തു നൽകിയിരുന്നു. എന്നാൽ അദ്ദേഹത്തിന് ഇതു സംബന്ധിച്ച ഒരു മറുപടിയും സർക്കാർ നൽകിയിട്ടില്ല. ഇക്കാര്യത്തിൽ തനിക്കൊരു ധൃതിയുമില്ലെന്നും സർക്കാർ നടപടിക്കായി കാത്തിരിക്കുകയാണെന്നും സെൻകുമാർ പ്രതികരിച്ചു.