ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതിയിൽ വിചാരണ പൂർത്തിയായി: വിധി വേനലവധിക്കു ശേഷം

കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരെ വിചാരണ കൂടാതെ വെറുതെവിട്ട നടപടി നിയമവിരുദ്ധമാണെന്ന് സിബിഐ ആവർത്തിച്ചു. കുറ്റപത്രം റദ്ദാക്കിയ നടപടിയിൽ സിബിഐ നൽകിയ പുനഃപരിശോധന ഹരജിയിലാണ് ഹൈക്കോടതിയിൽ വിചാരണ നടന്നത്.

ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതിയിൽ വിചാരണ പൂർത്തിയായി: വിധി വേനലവധിക്കു ശേഷം

ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതിയിൽ വിചാരണ പൂർത്തിയായി. വേനലവധിക്കു ശേഷം കേസിൽ വിധി പറയും. മേയ് 22നു ശേഷമാകും ഹൈക്കോടതി സിബിഐയുടെ പുനഃപരിശോധന ഹരജിയില്‍ വിധി പറയുക. കുറ്റപത്രം റദ്ദാക്കിയ നടപടിയിന്മേൽ സിബിഐ നൽകിയ പുനഃപരിശോധന ഹരജിയിലാണ് ഹൈക്കോടതിയിൽ വിചാരണ നടന്നത്.

കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരെ വിചാരണ കൂടാതെ വെറുതെവിട്ട നടപടി നിയമവിരുദ്ധമാണെന്ന് സിബിഐ ആവർത്തിച്ചു. കുറ്റപത്രം റദ്ദാക്കിയ വിചാരണ കോടതി വിധി പുനപരിശോധിക്കണമെന്നും അഡിഷനല്‍ സോളിസിറ്റര്‍ ജനറല്‍ അഡ്വക്കറ്റ് നടരാജന്‍ സിബിഐക്കു വേണ്ടി ആവശ്യപ്പെട്ടു.

പിണറായി വിജയന്‍ അടക്കമുള്ളവരുടെ കുറ്റപത്രം റദ്ദാക്കി വിചാരണ കൂടാതെ വെറുതെവിട്ടത് സുപ്രീം കോടതിയുടെ മുന്‍ ഉത്തരവുകള്‍ക്കു വിരുദ്ധമാണെന്നു സിബിഐ ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ ആഴ്ചകളോളം നീണ്ട വാദത്തിൽ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെ അടക്കമുള്ള അഭിഭാഷകരാണ് മുഖ്യമന്ത്രിക്കു വേണ്ടി ഹാജരായിരുന്നു.

പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ ജലവൈദ്യുത നിലയങ്ങളുടെ കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്‌ലിനു നല്‍കിയതില്‍ കോടികളുടെ ക്രമക്കേട് നടന്നെന്നാണ് സിബിഐ കേസ്. 2013ല്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ തിരുവനന്തപുരം സിബിഐ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരെയാണ് സിബിഐ ഹൈക്കോടതിയില്‍ റിവിഷന്‍ ഹരജി നല്‍കിയത്.