കോഴിക്കോട് ഉരുൾപൊട്ടലിൽ ഒരാൾ മരിച്ചു; 11 പേരെ കാണാതായി

മണ്ണിനടയിൽ അകപ്പെട്ട രണ്ട് പേരെ പുറത്തെടുത്തു. മരിച്ച ദിൽനയുടെ സഹോദരനെയും മറ്റൊരാളെയുമാണ് പുറത്ത് എടുത്തിരിക്കുന്നത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

കോഴിക്കോട് ഉരുൾപൊട്ടലിൽ ഒരാൾ മരിച്ചു; 11 പേരെ കാണാതായി

ബുധനാഴ്ച രാത്രി പെയ്ത കനത്ത മഴയില്‍ കോഴിക്കോട് മലയോര മേഖലയില്‍ പലയിടത്തും ഉരുള്‍പൊട്ടി. താ​മ​ര​ശേ​രി ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ ക​രി​ഞ്ചോ​ല​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഒ​രാ​ൾ മ​രി​ച്ചു. 11 പേ​രെ കാ​ണാ​താ​യി. അ​ബ്ദു​ൽ സ​ലീ​മി​ന്‍റെ മ​ക​ൾ ദി​ൽ​ന(9) ആ​ണ് മ​രി​ച്ച​ത്. ര​ണ്ട് കു​ടും​ബ​ങ്ങ​ളി​ലെ 11 പേ​രെ​യാ​ണ് കാ​ണാ​താ​യ​ത്.

കരിഞ്ചോല സ്വദേശി ഹസ്സന്റെ കുടുംബത്തിലെ ഏഴ് പേരെയും റ​ഹ്മാ​ന്‍റെ കു​ടും​ബ​ത്തി​ലെ നാ​ല് പേ​രെ​യു​മാ​ണ് കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. ഇ​വ​രു​ടെ വീ​ട് മ​ണ്ണി​ന​ടി​യി​ൽ​പ്പെ​ട്ട​താ​യി സം​ശ​യി​ക്കു​ന്നു​വെ​ന്ന് പൊലീസ് പറയുന്നത്. മണ്ണിനടയിൽ അകപ്പെട്ട രണ്ട് പേരെ പുറത്തെടുത്തു. മരിച്ച ദിൽനയുടെ സഹോദരനെയും മറ്റൊരാളെയുമാണ് പുറത്ത് എടുത്തിരിക്കുന്നത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

മറ്റുള്ളവരെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസും രക്ഷാപ്രവർത്തകരും. പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. പ്ര​ദേ​ശ​ത്ത് ഉ​രു​ൾ​പൊ​ട്ട​ലി​നു ഇനിയും സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. കേന്ദ്ര ദുരന്ത നിവാരണ സേന ഇന്ന് കോഴിക്കോട്ടെത്തും. കക്കയം, പുല്ലൂരാമ്പാറ, കരിഞ്ചോല, ചമല്‍, കട്ടിപ്പാറ, വേനപ്പാറ മേഖലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. മലപ്പുറം ജില്ലയിലെ എടവണ്ണ ചാത്തല്ലൂരിലും ആനക്കല്ലിലും ഉരുള്‍പൊട്ടി. ബാ​ലു​ശേ​രി മ​ങ്ക​യ​ത്തു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്നതായി റിപ്പോർട്ട്. കക്കയം ഡാം തുറക്കാൻ സാധ്യതയുണ്ട്. ഇതുകൊണ്ട് കനത്ത ആശങ്കയിലാണ് ജനങ്ങൾ. വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യതയേറെയാണ്.

Read More >>