ബില്ലിന്റെ പേരില്‍ തടഞ്ഞുവെച്ച ദളിത് സ്ത്രീയുടെ മൃതദേഹം ചെക്കിന്റെ ബലത്തില്‍ വിട്ടുകൊടുത്തു; ലേക് ഷോര്‍ ആശുപത്രിയുടെ വിലപേശല്‍ പുറത്തുകൊണ്ടുവന്നത് നാരദാന്യൂസ്

ബില്‍തുക പൂര്‍ണ്ണമായും അടയ്ക്കാനില്ലാതെ വന്നതോടെ ചങ്ങനാശ്ശേരി പെരുന്ന സ്വദേശിനി രാജമ്മ രാജുവിന്റെ മൃതദേഹം വിട്ടുനില്‍കാത്തത് സംബന്ധിച്ച് ഇന്നലെ നാരദ ന്യൂസാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇതേത്തുടര്‍ന്ന് യൂസഫലിയുടെ മകന്‍ ഡോ.ഷംസീര്‍ വയലിന്റെ ഉടസ്ഥതയിലുള്ള ലേക് ഷോര്‍ ആശുപത്രി അധികൃതര്‍ രാജമ്മയുടെ ഭര്‍ത്താവും ബന്ധുക്കളുമായി സംസാരിച്ചാണ് ഇന്നലെ രാത്രി വൈകിയാണെങ്കിലും മൃതദേഹം വിട്ടുനല്‍കാന്‍ തീരുമാനിച്ചത്

ബില്ലിന്റെ പേരില്‍ തടഞ്ഞുവെച്ച ദളിത് സ്ത്രീയുടെ മൃതദേഹം ചെക്കിന്റെ ബലത്തില്‍ വിട്ടുകൊടുത്തു;   ലേക് ഷോര്‍ ആശുപത്രിയുടെ വിലപേശല്‍ പുറത്തുകൊണ്ടുവന്നത് നാരദാന്യൂസ്

ചികിത്സയ്ക്കിടെ മരണമടഞ്ഞ ദളിത് സ്ത്രീയുടെ മൃതദേഹം എട്ട് ലക്ഷം രൂപയുടെ ചെക്കിന്റെ പിന്‍ബലത്തില്‍ എറണാകുളം ലേക് ഷോര്‍ ആശുപത്രി അധികൃതര്‍ വിട്ടുകൊടുത്തു. ബില്‍തുക പൂര്‍ണ്ണമായും അടയ്ക്കാനില്ലാതെ വന്നതോടെ ചങ്ങനാശ്ശേരി പെരുന്ന സ്വദേശിനി രാജമ്മ രാജുവിന്റെ മൃതദേഹം വിട്ടുനില്‍കാത്തത് സംബന്ധിച്ച് ഇന്നലെ നാരദ ന്യൂസാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇതേത്തുടര്‍ന്ന് യൂസഫലിയുടെ മരുമകന്‍ ഡോ.ഷംസീര്‍ വയലിന്റെ ഉടസ്ഥതയിലുള്ള ലേക് ഷോര്‍ ആശുപത്രി അധികൃതര്‍ രാജമ്മയുടെ ഭര്‍ത്താവും ബന്ധുക്കളുമായി സംസാരിച്ചാണ് ഇന്നലെ രാത്രി വൈകിയാണെങ്കിലും മൃതദേഹം വിട്ടുനല്‍കാന്‍ തീരുമാനിച്ചത്. പനങ്ങാട് എസ് ഐയുടെ പേരില്‍ ചെക്ക് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം വിട്ടുനല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായതെന്ന് രാജമ്മയുടെ ഭര്‍ത്താവ് രാജു നാരദാന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ച് 16ന് ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്നാണ് രാജമ്മ(50)യെ ലേക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്നു ശസ്ത്രക്രിയകള്‍ തുടര്‍ച്ചയായി നടത്തുകയും ഡയാലിസിസ് തുടരുന്നതിനുമിടയിലായിരുന്നു മരണം.

19 ലക്ഷം രൂപയുടെ ബില്‍ ആശുപത്രി അധികൃതര്‍ നല്‍കിയെങ്കിലും പത്തര ലക്ഷം രൂപ അടച്ചിരുന്നു. ബാക്കി വരുന്ന എട്ടര ലക്ഷം രൂപയ്ക്ക് സാവകാശം ചോദിച്ചെങ്കിലും ആശുപത്രി അധികൃതര്‍ മൃതദേഹം വിട്ടുനല്‍കാതെ വിലപേശുകയായിരുന്നു. തുടര്‍ന്ന് പനങ്ങാട് എസ് ഐയുടെ മധ്യസ്ഥതയില്‍ ചെക്ക് നല്‍കിയാണ് പ്രശ്‌നം പരിഹരിച്ചത്. യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറവാത്ത നിലപാടായിരുന്നു ലേക് ഷോര്‍ ആശുപത്രിയുടേതെന്ന് രാജമ്മയുടെ ബന്ധുക്കള്‍ പറഞ്ഞു. ചങ്ങനാശ്ശേരി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ കാഷ്യറായിരുന്നു രാജമ്മ.