കുഞ്ഞാലിക്കുട്ടിയുടെ ലീഡ് അരലക്ഷം കവിഞ്ഞു; ഇടതു കേന്ദ്രങ്ങളിലും ലീഗ് മുന്നേറ്റം

ഏഴു മണ്ഡലങ്ങളിലും വ്യക്തമായ മേല്‍ക്കൈയുണ്ടാക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക് സാധിച്ചിട്ടുണ്ട്. ഇ അഹമ്മദിന് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം കുഞ്ഞാലിക്കുട്ടിക്ക് ലഭിക്കുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.

കുഞ്ഞാലിക്കുട്ടിയുടെ ലീഡ് അരലക്ഷം കവിഞ്ഞു; ഇടതു കേന്ദ്രങ്ങളിലും ലീഗ് മുന്നേറ്റം

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വ്യക്തമായ ലീഡോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടി മുന്നേറുന്നു. ആദ്യ ഒന്നരമണിക്കൂര്‍ പിന്നിടുമ്പോള്‍ പികെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം അരലക്ഷം കവിഞ്ഞു.

തുടക്കം മുതലേ വ്യക്തമായ ഭൂരിപക്ഷം കാത്തുസൂക്ഷിച്ച കുഞ്ഞാലിക്കുട്ടി ഇടതു കേന്ദ്രങ്ങളായ പെരിന്തല്‍മണ്ണയിലുള്‍പ്പെടെ ലീഗ് മുന്നേറ്റം തുടരുകയാണ്.ഇടതു സ്ഥാനാര്‍ഥി എംബി ഫൈസല്‍, ബിജെപി സ്ഥാനാര്‍ഥി ശ്രീപ്രകാശ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്. ആയിരത്തിലധികം വോട്ടുകള്‍ നേടി നോട്ട നാലാം സ്ഥാനത്തുണ്ട്.

ഏഴു മണ്ഡലങ്ങളിലും വ്യക്തമായ മേല്‍ക്കൈയുണ്ടാക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക് സാധിച്ചിട്ടുണ്ട്. ഇ അഹമ്മദിന് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം കുഞ്ഞാലിക്കുട്ടിക്ക് ലഭിക്കുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. ഇതിന്റെയടിസ്ഥാനത്തിലാകും തുടര്‍ ചര്‍ച്ചകള്‍.

Read More >>