കുണ്ടറ ബലാത്സംഗക്കേസില്‍ ഇരുട്ടില്‍ത്തപ്പി പൊലീസ്; കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തിട്ടും തുമ്പ് ലഭിച്ചില്ല

9 പേരെ 24 മണിക്കൂറിലധികം നേരമാണ് പൊലീസ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനോട് കുട്ടിയുടെ അമ്മ സഹകരിക്കുന്നില്ലെന്ന് പൊലീസ് പറയുന്നു. അതേസമയം റൂറല്‍ എസ്പിയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുകയാണ്.

കുണ്ടറ ബലാത്സംഗക്കേസില്‍ ഇരുട്ടില്‍ത്തപ്പി പൊലീസ്; കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തിട്ടും തുമ്പ് ലഭിച്ചില്ല

കുണ്ടറ ബലാത്സംഗ കേസില്‍ വ്യക്തമായ തെളിവുകളോ വിവരങ്ങളോ ശേഖരിക്കാനാകാതെ പോലീസ് വിഷമവൃത്തത്തില്‍. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്‌തെങ്കിലും യാതൊരു തുമ്പും പൊലീസിന് ലഭിച്ചില്ല. 9 പേരെ 24 മണിക്കൂറിലധികം നേരമാണ് പൊലീസ് ചോദ്യം ചെയ്തത്.

അതേസമയം കൊല്ലം റൂറല്‍ എസ്പിയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുകയാണ്. മരിച്ച കുട്ടിയുടെ അമ്മയടക്കം 9 പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ചോദ്യം ചെയ്യലിനോട് കുട്ടിയുടെ അമ്മ സഹകരിച്ചില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. മുന്‍പ് കുട്ടിയുടെ അച്ഛന്‍ കുട്ടിയെ ഉപദ്രവിച്ചതാണെന്ന കേസുണ്ടായിരുന്നു. അത് കെട്ടിച്ചമച്ചതാണെന്ന് സംശയിക്കുന്നതായും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ആ കേസ് കൂടി ഇതോടൊപ്പം അന്വേഷിക്കാനാണ് റൂറല്‍ എസ്പിയുടെ തീരുമാനം.

സംഭവത്തിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ കുണ്ടറയില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്താത്തതിനെതിരേ കോണ്‍ഗ്രസ് ഇന്നലെ നടത്തിയ മാര്‍ച്ചിനു നേരെ പോലീസ് ലാത്തിച്ചാര്‍ജ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

Read More >>