കുണ്ടറ പീഡനക്കേസ്: പ്രതി വിക്ടറിന്റെ ഭാര്യ ലതാമേരിയെയും പ്രതിചേർത്തു

പത്ത് വയസ്സുകാരിയായ സ്വന്തം പേരക്കുട്ടിയെക്കൂടാതെ 14 വയസ്സുകാരിയായ പെൺകുട്ടിയെയും വിക്ടർ പീഡിപ്പിച്ച സംഭവത്തിൽ ഭാര്യ ലതാ മേരി ഒത്താശ ചെയ്തതായി കണ്ടെത്തിയതിനെത്തുടർന്നാണ് പ്രതി ചേർത്തത്. പത്ത് ലക്ഷം രൂപ പെൺകുട്ടിയുടെ പേരിൽ ബാങ്കിലിടാമെന്നും രാജകുമാരിയെപ്പോലെ വിവാഹം കഴിപ്പിച്ചയാക്കാമെന്നും പെൺകുട്ടിയോട് പറഞ്ഞ് പീഡനത്തിന് ഒത്താശ ചെയ്തത് ലതാ മേരിയാണ്.

കുണ്ടറ പീഡനക്കേസ്: പ്രതി വിക്ടറിന്റെ ഭാര്യ ലതാമേരിയെയും പ്രതിചേർത്തു

കുണ്ടറ പീഡനക്കേസിൽ പ്രതിയായ വിക്ടറിന്റെ ഭാര്യ ലതാ മേരിയെയും പ്രതിചേർത്തു. പത്ത് വയസ്സുകാരിയായ സ്വന്തം പേരക്കുട്ടിയെക്കൂടാതെ 14 വയസ്സുകാരിയായ പെൺകുട്ടിയെയും പീഡിപ്പിച്ച സംഭവത്തിൽ ലതാ മേരി ഒത്താശ ചെയ്തതായി കണ്ടെത്തിയതിനെത്തുടർന്നാണ് പ്രതി ചേർത്തത്.

കുണ്ടറ പീഡനക്കേസ് പ്രതിക്കെതിരെ കഴിഞ്ഞദിവസം കോടതിയിലാണ് പെൺകുട്ടി മൊഴി നൽകിയത്. പീഡനത്തെത്തുടർന്ന് നേരത്തെ മരിച്ച കുട്ടിയുടെ ബന്ധു കൂടിയാണ് ഈ പെൺകുട്ടി. മൂന്നുവർഷമായി ലതാ മേരിയുടെ ഒത്താശയോടെ വിക്ടർ നിരന്തരമായി പീഡിപ്പിച്ചു എന്നാണ് പെൺകുട്ടിയുടെ മൊഴി.

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാനായി ലതാ മേരിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുറ്റകൃത്യത്തിലെ പങ്ക് ബോധ്യമായതിനാലാണ് പ്രതി ചേർത്തിരിക്കുന്നത്. അറസ്റ്റ് പുലർച്ചയോടെ രേഖപ്പെടുത്തും.

പ്രാഥമിക ആവശ്യങ്ങൾ പോലും ബുദ്ധിമുട്ടാകും വിധം ക്രൂരമായ പീഡനത്തിനാണ് പെൺകുട്ടി ഇരയായത്. പത്ത് ലക്ഷം രൂപ പെൺകുട്ടിയുടെ പേരിൽ ബാങ്കിലിടാമെന്നും രാജകുമാരിയെപ്പോലെ വിവാഹം കഴിപ്പിച്ചയക്കാമെന്നും പറഞ്ഞു ലതാ മേരിയാണ് വിക്ടറിന്റെ പീഡനത്തിന് കൂട്ടുനിന്നത്.