കുണ്ടറ പീഡനം; പ്രതി വിക്ടറിനെതിരെ മറ്റു രണ്ടു പരാതികള്‍ കൂടി; ബന്ധുവായ മറ്റൊരു പെണ്‍കുട്ടിയേയും പീഡിപ്പിച്ചു

2010ല്‍ 14 വയസ്സുകാരനെ കൊലപ്പെടുത്തിയെന്നും മറ്റൊരു പെണ്‍കുട്ടിയെ കൂടി പീഡിപ്പിച്ചിരുന്നു എന്നുമുള്ള പരാതികളാണ് ലഭിച്ചിരിക്കുന്നത്. വിക്ടറിന്റെ അയല്‍വാസിയായിരുന്ന 14 വയസ്സുകാരനെ ഇയാള്‍ കൊലപ്പെടുത്തിയെന്നുകാട്ടിയാണ് അമ്മ പരാതി നല്‍കിയിരിക്കുന്നത്. കൂടാതെ ബന്ധുവായ മറ്റൊരു പെണ്‍കുട്ടിയെയും ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.

കുണ്ടറ പീഡനം; പ്രതി വിക്ടറിനെതിരെ മറ്റു രണ്ടു പരാതികള്‍ കൂടി; ബന്ധുവായ മറ്റൊരു പെണ്‍കുട്ടിയേയും പീഡിപ്പിച്ചു

കുണ്ടറയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മുത്തച്ഛനെതിരെ രണ്ടു പരാതികള്‍ കൂടി. പ്രതി വിക്ടറിനെതിരെയാണ് മുമ്പു നടന്ന ഒരു കൊലപാതകം, പീഡനം എന്നിവയുമായി ബന്ധപ്പെട്ട് പൊലീസിനു പരാതി ലഭിച്ചിരിക്കുന്നത്.

2010ല്‍ 14 വയസ്സുകാരനെ കൊലപ്പെടുത്തിയെന്നും മറ്റൊരു പെണ്‍കുട്ടിയെ കൂടി പീഡിപ്പിച്ചിരുന്നു എന്നുമുള്ള പരാതികളാണ് ലഭിച്ചിരിക്കുന്നത്. വിക്ടറിന്റെ അയല്‍വാസിയായിരുന്ന 14 വയസ്സുകാരനെ ഇയാള്‍ കൊലപ്പെടുത്തിയെന്നുകാട്ടിയാണ് അമ്മ പരാതി നല്‍കിയിരിക്കുന്നത്. ഏഴുവര്‍ഷമായി പുരോഗതിയില്ലാതിരുന്നു കേസിലാണ് ഇപ്പോള്‍ പുതിയ പരാതിയുമായി അമ്മ രംഗത്തുവന്നിരിക്കുന്നത്. പരാതി ലഭിച്ചതോടെ പൊലീസ് പുനരന്വേഷണത്തിന് ഉത്തരവിടുകയും കൊട്ടാരക്കര ഡിവൈഎസ്പിയെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഇതിനിടെ വിക്ടര്‍ ബന്ധുവായ മറ്റൊരു പെണ്‍കുട്ടിയേയും ബലാത്സംഗം ചെയ്തുവെന്നുള്ള പരാതിയാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. ഇതു സംബന്ധിച്ച് ഇന്നുരാവിലെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കേസുകളില്‍ കൂടുതല്‍ ചോദ്യം ചെയ്യാനായി വിക്ടറിനെ പൊലീസ് ഇന്നു കസ്റ്റഡിയില്‍ വാങ്ങും.

പേരക്കുട്ടിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞദിവസമാണ് ഇയാളെ പൊലീസ് അറസ്റ്റ്് ചെയ്തത്. ഇയാള്‍ക്കെതിരെ ആദ്യം മൊഴി നല്‍കാതിരുന്നു കുട്ടിയുടെ അമ്മയും മുത്തശ്ശിയും പിന്നീട് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാവുകയായിരുന്നു. ഇതോടെയാണ് കേസ് നിര്‍ണായക വഴിത്തിരിവിലേക്കു നീങ്ങിയതും മുത്തച്ഛനെ പൊലീസ് പിടികൂടിയതും.