കണ്ണൂര്‍ കൊലപാതകം: വീഡിയോയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കുമ്മനം; ജയിലില്‍ പോകാനും തയ്യാര്‍

താന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ വ്യാജമാണെന്ന് തെളിഞ്ഞാല്‍ ജയിലില്‍ പോകാനും താന്‍ തയാറാണെന്നും കുമ്മനം പറഞ്ഞു. ബിജുവിന്റെ യാത്രസംബന്ധിച്ച് അറിയാമായിരുന്നത് പോലീസിനു മാത്രമായിരുന്നുവെന്നും ഇക്കാര്യം എങ്ങനെ പുറത്തു പോയെന്നു അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കണ്ണൂര്‍ കൊലപാതകം: വീഡിയോയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കുമ്മനം; ജയിലില്‍ പോകാനും തയ്യാര്‍

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാമന്തളിയില്‍ കൊല്ലപ്പെട്ടതിനുപിറകേ സിപിഎം പ്രവര്‍ത്തകര്‍ ആഹ്‌ളാദപ്രകടനം നടത്തുന്നതെന്ന പേരില്‍ പോസ്റ്റ് ചെയ്ത വീഡിയോ സംബന്ധിച്ച് തനിക്ക് ഉറപ്പുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വ്യാജ വീഡിയോ എന്ന ആരോപണം നടത്തുന്നവര്‍ പോലീസ് അന്വേഷണം നടത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു.

താന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ വ്യാജമാണെന്ന് തെളിഞ്ഞാല്‍ ജയിലില്‍ പോകാനും താന്‍ തയാറാണെന്നും കുമ്മനം പറഞ്ഞു. ബിജുവിന്റെ യാത്രസംബന്ധിച്ച് അറിയാമായിരുന്നത് പോലീസിനു മാത്രമായിരുന്നുവെന്നും ഇക്കാര്യം എങ്ങനെ പുറത്തു പോയെന്നു അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കുമ്മനം ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത വീഡിയോ വ്യാജമാണെന്നു കണ്ണൂര്‍ എസ്പി ഉള്‍പ്പെടെയുള്ളവര്‍ റിപ്പോര്‍ട്ടു നല്‍കിയിരുന്നു. കുമ്മനം വീഡിയോ പോസ്റ്റുചെയ്ത നടപടി എരിതീയില്‍ എണ്ണയൊഴിക്കലായിരുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിിരുന്നു. ഇതിന്റെ പേരില്‍ കുമ്മനത്തിനെതിരെ കേസ് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.