ഗംഗേശാനന്ദ സ്വാമി ലിംഗം പോയി കിടപ്പില്‍; പകരത്തിനാളില്ല, അമിത് ഷായുടെ സന്ദര്‍ശനത്തില്‍ പന്മന ആശ്രമത്തെ ഒഴിവാക്കി

ഗംഗേശാനന്ദയുടേയും കുമ്മനം രാജശേഖരന്റേയും മുഖ്യമന്ത്രിയെ കണ്ട പഴയടീമിലെ കാവിക്കാര്‍ അമിത് ഷായെ സന്ദര്‍സിച്ചിരുന്നു. ലിംഗ പോയില്ലായിരുന്നുവെങ്കില്‍ ഗംഗേശാനന്ദ സ്വാമിയും തീര്‍ച്ചയായും അവര്‍ക്കൊപ്പം ഉണ്ടാകുമായിരുന്നു

ഗംഗേശാനന്ദ സ്വാമി ലിംഗം പോയി കിടപ്പില്‍; പകരത്തിനാളില്ല, അമിത് ഷായുടെ സന്ദര്‍ശനത്തില്‍ പന്മന ആശ്രമത്തെ ഒഴിവാക്കി

അമിത് ഷായുടെ കേരളാ സന്ദര്‍ശനത്തോടനുബന്ധിച്ചു തിരുവനന്തപുരത്തു നടന്ന പ്രമുഖ ഹിന്ദുമത സംഘടനകളിലെ ആചാര്യന്‍മാരുമായുള്ള കൂടിക്കാഴ്ചയില്‍ കൊല്ലം പന്മന ആശ്രമത്തെ ബിജെപി നേതൃത്വം ഒഴിവാക്കി. തിരുവനന്തപുരം പേട്ടയില്‍ സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ യുവതിയുടെ ലിംഗഛേദത്തിന് ഇരയായതിനു പിന്നാലെയാണ് പന്മന ആശ്രമത്തെ കൂടിക്കാഴ്ചയില്‍ നിന്നും ഒഴിവാക്കിയത്. മുമ്പ് ഹിന്ദുമത സമ്മേളനങ്ങളില്‍ ആശ്രമത്തെ പ്രതിനിധീകരിച്ച് എത്തിയിരുന്നത് സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ ആയിരുന്നു.

തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, എംപിമാരായ ഭൂപേന്ദ്രയാദവ്, നളിന്‍കുമാര്‍ കട്ടീല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അമിത് ഷാ ഹിന്ദു സന്യാസിമാരുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയില്‍ ശിവഗിരി മഠം ട്രസ്റ്റ് സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ആലുവാ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, ശാന്തിഗിരി മഠം ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി, പ്രണവ ശുദ്ധാനന്ദ, ശ്രീരാമദാസ മിഷന്‍ പ്രസിഡന്റ് സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി, ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം, ചിന്മയ മിഷന്‍ തിരുവനന്തപുരം കോര്‍ഡിനേറ്റര്‍ ബ്രഹ്മചാരി ധ്രുവചൈതന്യ, ശ്രീരാമകൃഷ്ണമിഷന്‍ തിരുവനന്തപുരം അദ്ധ്യക്ഷന്‍ സ്വാമി മോക്ഷ വ്രതാനന്ദ, വാഴൂര്‍ തീര്‍ത്ഥപാദ ആശ്രമം പ്രതിനിധി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, അമൃതാനന്ദമയി മഠം പ്രതിനിധി സ്വാമി ജ്ഞാനമൃതാനന്ദപുരി, ചെറുകോല്‍ ശുഭാനന്ദാശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗീതാനന്ദന്‍, ട്രസ്റ്റ് അംഗം ശുഭാനന്ദദാസ് എന്നിവരാണ് പങ്കെടുത്തത്.

സംസ്ഥാനത്തെ ആത്മീയ സംഘടനകളില്‍ പ്രമുഖ സ്ഥാനമാണ് കൊല്ലം പന്മന ആശ്രമത്തിന്. കേരളത്തിലെ നവോത്ഥാന നായകരില്‍ പ്രമുഖ സ്ഥാനമുള്ള ചട്ടമ്പി സ്വാമികളുടെ സമാധി സ്ഥലമെന്ന പേരിീലാണ് പന്മന ആശ്രമം ശ്രദ്ധേയമാകുന്നത്. ഇടക്കാലത്ത് ആശ്രമത്തെ തങ്ങളുടേതാക്കി സംഘപരിവാര്‍ പ്രചരണം തുടങ്ങിയിരുന്നു. സ്വാമി ഗംഗേശാനന്ദ തീര്‍ത്പാദര്‍ എന്ന ഹരി പന്മന ആശ്രമത്തില്‍ വച്ചാണ് സന്യാസ ദീക്ഷ സ്വീകരിച്ചത്. തുടര്‍ന്നു വര്‍ഷങ്ങളായി ഹിന്ദുമത സമ്മേളനങ്ങളിലും മറ്റു ചടങ്ങുകളിലും പന്മന ആശ്രമത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതും ഗംഗേശാനന്ദനാണ്. 2010ല്‍ മലബാര്‍ മേഖലയിലെ 120 ക്ഷേത്രങ്ങളേറ്റെടുക്കാന്‍ ദേവസ്വം ബോര്‍ഡ് നീക്കമാരംഭിച്ചപ്പോള്‍ അതിനെതിരെ സമരവുമായി രംഗത്ത് വന്നതോടെയാണ് സ്വാമി വാര്‍ത്തകളില്‍ നിറയുന്നത്.


Image Titleഅന്ന് ഹിന്ദു ഐക്യവേദിക്കൊപ്പം ചേര്‍ന്ന് സന്ന്യാസിമാരെ സംഘടിപ്പിച്ച ഗംഗേശാനന്ദനാണ് സമരത്തിന്റെ നേതൃസ്ഥാനത്തുണ്ടായിരുന്നത്. ക്ഷേത്രങ്ങള്‍ ഏറ്റെടുക്കു്‌നതില്‍ നിന്നും സര്‍ക്കാര്‍ പിന്‍തിരിയണമെന്നാവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രിയായ വി എസ് അച്യുതാനന്ദനെ നിലവില്‍ ബിജെപി സംസ്ഥാന പ്രസിഡന്റായ കുമ്മനം രാജശേഖരനൊപ്പം ഗംഗേശാനന്ദനും സംഘവും സന്ദര്‍ശിച്ചിരുന്നു. മാത്രമല്ല ആറന്മുള സമരത്തിലും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളിലുമെല്ലാം ഗംഗേശാനന്ദന്‍ സജീവമായി രംഗത്തുണ്ടായിരുന്നു. ആറന്മുള വിമാനത്താവളത്തിനെതിരേ സന്ന്യാസി ശ്രഷ്ഠന്‍മാരുടെ പ്രത്യേക യോഗം 2013-ല്‍ വിളിച്ചു കൂട്ടിയതും ഇദ്ദേഹമായിരുന്നു.

എന്നാല്‍ പേട്ട സംഭവത്തോടെ ഗംഗേശാനനന്ദനെ ഹിന്ദു ഐക്യവേദിയും ബിജെപി- ആര്‍എസ്എസ് നേതൃത്വവും കൈയൊഴിയുകയായിരുന്നു. തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചുവെന്നാണ് പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കിയത്. ഈ സംഭവത്തോടെ ഗംഗേശാനന്ദനും ഹിന്ദു ഐക്യവേദി- ബിജെപി നേതൃത്വങ്ങളും തമ്മിലുള്ള ബന്ധം വലിയ വാര്‍ത്തയായിരുന്നു. പിന്നാലെ പന്മന ആശ്രമവും ഗംഗേശാനന്ദനെ തള്ളി രംഗത്തു വന്നിരുന്നു. വര്‍ഷങ്ങളായി പന്മന ആശ്രമവുമായി ബന്ധമിലാത്ത വ്യക്തിയാണു സ്വാമിയെന്നായിരുന്നു ആശ്രമത്തിന്റെ വാദം. എന്നാല്‍ സ്വാമി ഈ അടുത്തു നടന്ന പല ചടങ്ങുകളിലും ആശ്രമത്തെ പ്രതിനിധീകരിച്ചാണ് പങ്കെടുത്തതെന്നു ഫോട്ടോ ഉള്‍പ്പെടെയുള്ള തെളിവുകള്‍ വ്യക്തമാക്കുന്നു. മാത്രമല്ല സ്വാമി ഇപ്പോഴും പന്മന ആശ്രമത്തിലെ വോട്ടര്‍ തന്നെയാണെന്നും ആശ്രമത്തിലെ പ്രധാന പരിപാടികളില്‍ സ്ഥിരം സാന്നിധ്യമാണ് സ്വാമിയെന്നുമുള്ള വിവരങ്ങള്‍ നാരദാ ന്യൂസും പുറത്തുകൊണ്ടുവന്നിരുന്നു.

പേട്ട സംഭവം നടന്നില്ലായിരുന്നുവെങ്കില്‍ പന്മന ആശ്രമത്തിന്റെ പ്രതിനിധിയും അമിത്ഷാ സന്ദര്‍ശനത്തില്‍ ഉണ്ടാകുമായിരുന്നുവെന്നുള്ള കാര്യം വ്യക്തമാണ്. പരിപാടികളില്‍ ആശ്രമത്തിന്റെ പ്രതിനിധിയായി സ്ഥിരം പങ്കെടുക്കുന്ന സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ തന്നെയാകും ഈ പരിപാടിയിലും പ്രതിനിധിയായി എത്തുക. എന്നാല്‍ ജനനേന്ദ്രിയ ഛേദനത്തെ തുടര്‍ന്നു ബിജെപി നേതൃത്വം പന്മന ആശ്രമത്തെ ചര്‍ച്ചകളില്‍ നിന്നും ഒഴിവാക്കുകയായിരുന്നുവെന്നാണ് സൂചന. ഇക്കാര്യം അന്വേഷിച്ചു പന്മന ആശ്രമവുമായി ബന്ധപ്പെട്ട നാരദാ ന്യൂസിന് സ്വാമികളാരും ഇവിടില്ല എന്ന മറുപടിയാണ് ലഭിച്ചത്. കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കുവാനും ആശ്രമത്തിലുള്ളവര്‍ തയ്യാറായില്ല.