അർധരാത്രി വിദ്യാർത്ഥിനിയെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസിയുടെ മിന്നൽ സർവീസ്; എം ഡി വിശദീകരണം തേടി

കോട്ടയം പാലായിൽ എൻട്രൻസ് കോച്ചിംഗ് കഴിഞ്ഞ് വീട്ടിയിലേയ്ക്ക് വരികയായിരുന്നു പതിനേഴുകാരിയായ വിദ്യാർത്ഥിനിയോടായിരുന്നു കെഎസ്ആർടിസിയുടെ ഈ ക്രൂരത. രാത്രി എട്ടു മണിക്കാണ് പെൺകുട്ടി ബസ്സിൽ കയറിയത്.

അർധരാത്രി വിദ്യാർത്ഥിനിയെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസിയുടെ മിന്നൽ സർവീസ്; എം ഡി വിശദീകരണം തേടി

അർധരാത്രി ഒറ്റയ്ക്ക് യാത്ര ചെയ്ത വിദ്യാർത്ഥിനിയെ സ്റ്റോപ്പിൽ ഇറക്കാതെ പോയ കെഎസ്ആർടിസിയുടെ മിന്നൽ സർവീസിന്റെ നടപടിയിൽ കെഎസ്ആർടിസി എംഡി വിശദീകരണം തേടി. കെഎസ്ആർടിസി എക്സിക്യുട്ടീവ് ഡയറക്ടറോടാണ് എംഡി ഹേമചന്ദ്രൻ വിശദീകരണം തേടിയത്. സ്റ്റോപ്പിൽ ബസ് നിർത്താതിരുന്ന സംഭവം ഗൗരവമായിട്ട് എടുക്കുമെന്നും ഹേമചന്ദ്രൻ പറഞ്ഞു.

കോട്ടയം പാലായിൽ എൻട്രൻസ് കോച്ചിങ് കഴിഞ്ഞ് വീട്ടിയിലേയ്ക്കു വരികയായിരുന്ന 17കാരിയായ വിദ്യാർത്ഥിനിയോടായിരുന്നു കെഎസ്ആർടിസിയുടെ ക്രൂരത. രാത്രി എട്ടിനാണ് പെൺകുട്ടി ബസ്സിൽ കയറിയത്. ഓണ്‍ലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്തത് കോഴിക്കോട് വരെയായിരുന്നു. കോഴിക്കോട്ട് എത്തിയപ്പോഴാണ് ബസ് കാസർകോട്ടേക്കാണെന്ന് മനസിലായത്. തുടർന്ന് കോഴിക്കോട് കഴിഞ്ഞപ്പോൾ വിദ്യാർഥിനി പയ്യോളിക്കുള്ള ടിക്കറ്റ് ആവശ്യപ്പെട്ടു. എന്നാൽ കണ്ണൂരിലേക്കുള്ള ടിക്കറ്റ് എടുക്കണമെന്ന് പറഞ്ഞതിനെ തുടർന്ന് ടിക്കറ്റ് എടുക്കുകയും ചെയ്തു.

തനിക്ക് അബദ്ധം പറ്റിയ വിവരം കുട്ടി പയ്യോളിയിൽ കാത്തുനിന്ന അച്ഛനോട് ഫോണ്‍ വിളിച്ചു പറഞ്ഞിരുന്നു. ഉടൻ തന്നെ കുട്ടിയുടെ പിതാവ് പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും ചെയ്തു. കുട്ടിയുടെ അച്ഛൻ വിവരമറിയിച്ചതിനെ തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ടൗണിലെത്തി ബസിന് കൈകാണിച്ചു. എന്നാൽ ബസ് നിർത്താതെ പോവുകയായിരുന്നു. ഉടൻ തന്നെ മൂരാട് പാലത്തിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാരനെ വിവരം അറിയിച്ചു. കൈകാണിച്ചിട്ട് അവിടെയും ബസ് നിർത്തിയില്ല.

ഇതറിഞ്ഞതോടെ പൊലീസ് വയർലെസ് സെറ്റിലൂടെ വിവരം കൈമാറി. വടകര പൊലീസ് വരുമ്പോഴേക്കും ബസ് വിട്ടിരുന്നു. തുടർന്ന് ചോമ്പാല പൊലീസ് കുഞ്ഞിപ്പള്ളിയിൽ വെച്ച് വാഹനം കുറുകെയിട്ട് ബസ് തടയുകയായിരുന്നു.

Read More >>