ഡീസൽ വിലക്കയറ്റം; കെഎസ്ആർടിസിക്ക് ദിവസം 33 ലക്ഷത്തിന്റെ അധികബാധ്യത

ദിനംപ്രതി 4.80 ലക്ഷം ലിറ്റർ ഡീസലാണ് കെഎസ്ആർടിസിക്ക് വേണ്ടത്. കഴിഞ്ഞ മാസം 2.78 കോടി രൂപയായിരുന്നു ഇതിനായി കണ്ടെത്തേണ്ടിയിരുന്നത്. അന്ന് ഡീസൽ വില 58 രൂപയായിരുന്നു. ഈ മാസം അത് 65 ൽ എത്തിയതോടെ ദിവസേന 3.12 കോടി രൂപ ഡീസൽ ചെലവിനായി കണ്ടെത്തണം.

ഡീസൽ വിലക്കയറ്റം; കെഎസ്ആർടിസിക്ക് ദിവസം 33 ലക്ഷത്തിന്റെ അധികബാധ്യത

ഡീസൽ വിലക്കയറ്റം കെഎസ്ആർടിസിക്ക് ഒരു ദിവസമുണ്ടാക്കുന്നത് 33 ലക്ഷത്തിന്റെ അധികബാധ്യത. നിലവിൽ ശമ്പളം കൊടുക്കാൻ പോലും പണമില്ലാത്ത കെഎസ്ആർടിസിക്ക് കൂനിന്മേൽ കുരു പോലെയായിരിക്കുകയാണ് വിലക്കയറ്റം. നികുതി കുറക്കണമെന്നാവശ്യപ്പെട്ട് പല തവണ കെഎസ്ആർടിസി സർക്കാരിന് കത്ത് നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.

ദിനംപ്രതി 4.80 ലക്ഷം ലിറ്റർ ഡീസലാണ് കെഎസ്ആർടിസിക്ക് വേണ്ടത്. കഴിഞ്ഞ മാസം 2.78 കോടി രൂപയായിരുന്നു ഇതിനായി കണ്ടെത്തേണ്ടിയിരുന്നത്. അന്ന് ഡീസൽ വില 58 രൂപയായിരുന്നു. ഈ മാസം അത് 65 ൽ എത്തിയതോടെ ദിവസേന 3.12 കോടി രൂപ ഡീസൽ ചെലവിനായി കണ്ടെത്തണം. ഒരു ദിവസം 33.60 ലക്ഷം രൂപയുടെ അധികബാധ്യത. ഇപ്പോൾ തന്നെ കെഎസ്ആർടിസി ഇന്ത്യൻ ഓയിൽ കോർപ്പറേഷന് രണ്ടു മാസത്തെ കുടിശിക നൽകാനുണ്ട്. ഇപ്പോൾ ഡീസലിന് 24% നികുതിയാണ് സർക്കാർ ഈടാക്കുന്നത്. സേവനമേഖലയിൽ പെടുത്തി വൈദ്യുതി, ജലസേചന വകുപ്പുകൾക്ക് നികുതി നാല് ശതമാനമായി കുറച്ചിട്ടും കെഎസ്ആർടിസിക്ക് ഈ ആനുകൂല്യം നൽകിയിട്ടില്ല.

നികുതി നാലു ശതമാനമാക്കിയാല്‍ നിലവിലെ നിരക്കനുസരിച്ചു ലീറ്ററിന് 15.60 രൂപ കൊടുക്കുന്നിടത്ത് 2.60 രൂപ നല്‍കിയാല്‍ മതിയാകും. ഇതുവഴി ഒരു ദിവസം 62 ലക്ഷം രൂപ കുറയ്ക്കാനാകും. മാസം 18.72 കോടി രൂപയുടെ ലാഭം. കെഎസ്ആര്‍ടിസിയെ കരകയറ്റാന്‍ പലവഴി തേടുന്ന സര്‍ക്കാര്‍ ഈ ബജറ്റിലെങ്കിലും കനിയുമെന്നാണു മാനേജ്മെന്റിന്റെ പ്രതീക്ഷ.

Read More >>