കെഎസ്ആർടിസിയുടെ സ്റ്റേജ്-3 ബസുകൾക്ക് രജിസ്‌ട്രേഷൻ ഇളവ്; പണിപൂർത്തിയായ നൂറോളം ബസ്സുകൾ ഉടൻ നിരത്തിലിറങ്ങും

'ബസ് ബോഡി കോഡ്' അനുസരിച്ച് ബസ് കൊച്ചിനും നിർമ്മിക്കുന്ന വർക്‌ഷോപ്പിനും കേന്ദ്ര സർക്കാർ ഏജൻസികളുടെ അംഗീകാരം വേണം. അനുമതി നേടാനാവശ്യമായ എല്ലാ യോഗ്യതകളും ഉണ്ടായിട്ടും നിശ്ചിത കാലയളവിനുള്ളിൽ അംഗീകാരം നേടിയെടുക്കാൻ കെഎസ്ആർടിസിക്ക് സാധിക്കാതിരുന്നതാണ് തിരിച്ചടിയായിരുന്നത്. ഇളവ് ലഭിച്ചതോടെ പണി പൂർത്തിയായ നൂറോളം ബസ്സുകൾ ഉടൻ നിരത്തിലിറക്കാൻ കഴിയും.

കെഎസ്ആർടിസിയുടെ സ്റ്റേജ്-3 ബസുകൾക്ക് രജിസ്‌ട്രേഷൻ ഇളവ്; പണിപൂർത്തിയായ നൂറോളം ബസ്സുകൾ ഉടൻ നിരത്തിലിറങ്ങും

കെഎസ്ആർടിസിയുടെ പണിപൂർത്തിയായ സ്റ്റേജ്-3 നിലവാരത്തിലുള്ള ബസുകൾക്ക് രജിസ്ട്രേഷൻ ഇളവ് അനുവദിച്ച് കേന്ദ്ര സർക്കാർ ഉത്തരവായി.ഇതോടെ വിവിധ ഗാരേജുകളിൽ ബോഡി നിർമ്മാണം പൂർത്തിയാക്കി ഒതുക്കിയിട്ടിരിക്കുന്ന നൂറോളം ബസുകൾ ഉടൻ തന്നെ നിരത്തിലിറങ്ങും.

നേരത്തെ നിർമാണം പൂർത്തിയായിരുന്നെങ്കിലും സ്റ്റേജ്-3 നിലവാരത്തിലുള്ള ബസ്സുകൾ കേന്ദ്ര ഉപരിതല വിഭാഗത്തിന്റെ നിബന്ധനകൾ പാലിക്കാത്തതിനാൽ മോട്ടോർ വാഹന വകുപ്പ് രജിസ്ട്രേഷൻ നിഷേധിക്കുകയായിരുന്നു. കെഎസ്ആർടിസി അധികൃതരുടെ അലംഭാവം മൂലമാണ് ഇത്തരം സാഹചര്യമുണ്ടായത് എന്ന് ആരോപണമുയർന്നിരുന്നു.

ഈ വർഷം ജനുവരി മുതലാണ് കേന്ദ്രസർക്കാർ 'ബസ് ബോഡി കോഡ്' കർശനമായി പാലിക്കാൻ നിഷ്കർഷിച്ചത്. ഇതനുസരിച്ച് ബസ് കൊച്ചിനും നിർമ്മിക്കുന്ന വർക്‌ഷോപ്പിനും കേന്ദ്ര സർക്കാർ ഏജൻസികളുടെ അംഗീകാരം വേണം. അനുമതി നേടാനാവശ്യമായ എല്ലാ യോഗ്യതകളും ഉണ്ടായിട്ടും നിശ്ചിത കാലയളവിനുള്ളിൽ അംഗീകാരം നേടിയെടുക്കാൻ കെഎസ്ആർടിസിക്ക് സാധിക്കാതിരുന്നതാണ് തിരിച്ചടിയായിരുന്നത്.

Story by
Read More >>