പ്രണയിനിക്കൊപ്പം ബൈക്കിൽ സഞ്ചരിച്ചതിനു കയ്യേറ്റം ചെയ്യപ്പെട്ട വിദ്യാർത്ഥിയുടെ ദുരൂഹമരണം; മരണകാരണം തലയ്ക്കേറ്റ അടിയെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്

പ്രണയിനിക്കൊപ്പം ഒരുമിച്ച് ബൈക്കിൽ സഞ്ചരിക്കുന്നതായി അറിഞ്ഞ പെൺകുട്ടിയുടെ പിതാവ് വഴയില ജംഗ്ഷനിൽ ഇരുവരെയും തടയുകയും. കൃഷ്ണനുള്ളിയെ നാട്ടുകാർ നോക്കി നിൽക്കെ കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് കൃഷ്ണനുണ്ണിയുടെ വീട്ടുകാരെ ഫോണില്‍ ബന്ധപ്പെടുകയും മകന്‍ തന്റെ കസ്റ്റഡിയിലാണെന്നും മകളുടെ കൂടെ ഇനിയും ഒന്നിച്ചു കണ്ടാല്‍ പ്രശ്‌നം വഷളാകുമെന്നും പറഞ്ഞു. പൊലീസിനെയും വിവരമറിയിച്ചു. പിറ്റേന്ന് കൃഷ്ണനുണ്ണിയെയും കൂട്ടി സ്റ്റേഷനിലെത്താന്‍ വീട്ടുകാരോട് പൊലീസ് നിര്‍ദേശിക്കുകയും ചെയ്തു. ഇതിനുശേഷം കൃഷ്ണനുണ്ണിയെ കാണുന്നത് മരിച്ച നിലയില്‍ റെയില്‍വേ ട്രാക്കിനു സമീപമാണ്.

പ്രണയിനിക്കൊപ്പം ബൈക്കിൽ സഞ്ചരിച്ചതിനു കയ്യേറ്റം ചെയ്യപ്പെട്ട വിദ്യാർത്ഥിയുടെ ദുരൂഹമരണം; മരണകാരണം തലയ്ക്കേറ്റ അടിയെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്

പ്രണയിനിക്കൊപ്പം ബൈക്കിൽ സഞ്ചരിച്ചതിനു പെൺകുട്ടിയുടെ പിതാവ് കൈയേറ്റം ചെയ്യുകയും തുടർന്ന് ദുരൂഹസാഹചര്യത്തിൽ മരണപ്പെടുകയും ചെയ്ത ബിരുദ വിദ്യാർത്ഥിയുടെ മരണം തലയ്ക്കടിയേറ്റെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കഴിഞ്ഞ 31 നാണ് വേളി ക്ലേ ഫാക്ടറിക്ക് സമീപമുള്ള റെയില്‍വേ ട്രാക്കില്‍ തിരുവനന്തപുരം വാഴിച്ചല്‍ ഇമ്മാനുവല്‍ കോളേജിലെ ഒന്നാം വര്‍ഷ ബി കോം ട്രാവല്‍ ആന്‍ഡ് ടൂറിസം വിദ്യാര്‍ത്ഥിയും വട്ടിയൂര്‍ക്കാവ് സ്വദേശിയുമായ കൃഷ്ണനുണ്ണിയുടെ മൃതദേഹം കണ്ടത്. മൃതശരീരത്തിൽ ട്രെയിൻ തട്ടിയ പാടുകളൊന്നും ഇല്ലാത്തതിനാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു.


സഹപാഠിയായ പെൺകുട്ടിയുമായി കൃഷ്ണനുണ്ണി പ്രണയത്തിലായിരുന്നു. മാര്‍ച്ച് 30 ന് ബന്ധുവിന്റെ മരണ വീട്ടില്‍ പോകാനായി ഇരുവരും വൈകിട്ട് അഞ്ചരയോടെ ഒന്നിച്ച് ബൈക്കില്‍ സഞ്ചരിച്ചിരുന്നു. ഇത് അറിഞ്ഞതോടെ പെൺകുട്ടിയുടെ പിതാവ് വഴയില ജംഗ്ഷനിൽ ഇരുവരെയും തടയുകയും. കൃഷ്ണനുണ്ണിയെ നാട്ടുകാർ നോക്കി നിൽക്കെ കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് കൃഷ്ണനുണ്ണിയുടെ വീട്ടുകാരെ ഫോണില്‍ ബന്ധപ്പെട്ട മകന്‍ തന്റെ കസ്റ്റഡിയിലാണെന്നും മകളുടെ കൂടെ ഇനിയും ഒന്നിച്ചു കണ്ടാല്‍ പ്രശ്‌നം വഷളാകുമെന്നും പറഞ്ഞു. പൊലീസിനെയും വിവരമറിയിച്ചു. പിറ്റേന്ന് കൃഷ്ണനുണ്ണിയെയും കൂട്ടി സ്റ്റേഷനിലെത്താന്‍ വീട്ടുകാരോട് പൊലീസ് നിര്‍ദേശിക്കുകയും ചെയ്തു. ഇതിനുശേഷം കൃഷ്ണനുണ്ണിയെ കാണുന്നത് മരിച്ച നിലയില്‍ റെയില്‍വേ ട്രാക്കിനു സമീപമാണ്.

തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് കൂടി പുറത്തുവന്ന സാഹചര്യത്തിൽ കൃഷ്ണനുണ്ണിയുടേത് കൊലപാതകമാണെന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വാദത്തിനു കൂടുതൽ ബലമേറുകയാണ്. മരണത്തിൽ സംശയം പ്രകടിപ്പിച്ച് ബന്ധുക്കൾ നേരത്തെ സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ ഇത് സംബന്ധിച്ച ആശങ്കകൾ സൂചിപ്പിച്ചിരുന്നു.