കന്നുകാലി കശാപ്പ് നിരോധനം: റംസാനോടനുബന്ധിച്ചു തന്നെ ഉത്തരവ് പുറപ്പെടുവിച്ചതില്‍ ദുരുദ്ദേശമെന്ന് കെപിസിസി

കന്നുകലികളെ പീഡിപ്പിക്കുന്നതും ആക്രമിക്കുന്നതും തടയാനുള്ള ഈ നിയമത്തിന്റെ പരിധിയില്‍ കന്നുകാലികളുടെ കശാപ്പിനെ ഉള്‍പ്പെടുത്തുന്നത് സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമാണ്. ഒരു ഫെഡറല്‍ ഭരണസംവിധാനത്തില്‍ സംസ്ഥാനത്തിനുമേല്‍ ഇത്തരം നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്- എം എം ഹസന്‍ ചൂണ്ടിക്കാട്ടി.

കന്നുകാലി കശാപ്പ് നിരോധനം: റംസാനോടനുബന്ധിച്ചു തന്നെ ഉത്തരവ് പുറപ്പെടുവിച്ചതില്‍ ദുരുദ്ദേശമെന്ന് കെപിസിസി

രാജ്യത്ത് കന്നുകാലി കശാപ്പ് പൂര്‍ണമായും നിരോധിച്ച്് റംസാന്‍ വ്രതം ആരംഭിക്കുന്ന ദിവസം തന്നെ കേന്ദ്രപരിസ്ഥിതി മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത് ദുരുദ്ദേശത്തോടെയാണെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ് ഭരണഘടന വിരുദ്ധവും മൗലിക അവകാശങ്ങളിന്മേലുള്ള കടന്നാക്രമണവുമാണെന്ന് എം എം ഹസന്‍ വ്യ്ക്തമാക്കി.

കാള, പശു, പോത്ത് എന്നിവയുടെ കശാപ്പ് പൂര്‍ണമായും നിരോധിക്കുന്നത് കേരളം പോലുള്ള സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ഭക്ഷ്യസ്വാതന്ത്ര്യത്തെ നിഷേധിക്കലാണ്. ഗോവധ നിരോധന നിയമം നിലവിലില്ലാത്ത കേരളത്തില്‍ കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ ഈ ഉത്തരവ് നടപ്പിലാക്കാന്‍ അനുവദിക്കില്ല. 1960ലെ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി അനിമല്‍സ് ആക്ട് പ്രകരാമാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കന്നുകലികളെ പീഡിപ്പിക്കുന്നതും ആക്രമിക്കുന്നതും തടയാനുള്ള ഈ നിയമത്തിന്റെ പരിധിയില്‍ കന്നുകാലികളുടെ കശാപ്പിനെ ഉള്‍പ്പെടുത്തുന്നത് സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമാണ്. ഒരു ഫെഡറല്‍ ഭരണസംവിധാനത്തില്‍ സംസ്ഥാനത്തിനുമേല്‍ ഇത്തരം നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്.

ഉത്തര്‍പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ നടപ്പാക്കുന്ന പശുരാഷ്ട്രീയം വര്‍ഗീയ ധ്രൂവീകരണത്തിനു വേണ്ടിയുള്ളതാണ്. പുതിയ ഉത്തരവിന്റെ മറവില്‍ കേരളം പോലുള്ള സംസ്ഥാനങ്ങളിലും ധ്രുവീകരണത്തിനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെ സര്‍വ്വശക്തിയും ഉപയോഗിച്ച് കോണ്‍ഗ്രസ് ചെറുത്തു തോല്‍പ്പിക്കുമെന്ന് ഹസന്‍ പറഞ്ഞു.


Read More >>