'ഒരാളുടെ സ്വഭാവം ചൂഴ്ന്നു നോക്കാന്‍ ചക്കയൊന്നുമല്ലല്ലോ?'; ലിംഗം ഛേദിക്കപ്പെട്ട സ്വാമിക്ക് ഹിന്ദു ഐക്യവേദിയുമായി നേരിട്ടു ബന്ധമില്ലെന്നു കെ പി ശശികല നാരദ ന്യൂസിനോട്

ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ എന്ന ഹരിസ്വാമിക്ക് ഹിന്ദു ഐക്യവേദിയുമായി ബന്ധമില്ലെന്നും ഇനി ഉണ്ടായിരുന്നുവെങ്കില്‍ തന്നെ സംരക്ഷിക്കാന്‍ ശ്രമിക്കില്ല, ഒരാളുടെ സ്വഭാവം അറിയാന്‍ വഴിയൊന്നുമില്ല. ചൂഴ്ന്നു നോക്കാന്‍ ചക്കയൊന്നുമല്ലല്ലോ എന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല നാരദ ന്യൂസിനോട്

ഒരാളുടെ സ്വഭാവം ചൂഴ്ന്നു നോക്കാന്‍ ചക്കയൊന്നുമല്ലല്ലോ?; ലിംഗം ഛേദിക്കപ്പെട്ട സ്വാമിക്ക് ഹിന്ദു ഐക്യവേദിയുമായി നേരിട്ടു ബന്ധമില്ലെന്നു കെ പി ശശികല നാരദ ന്യൂസിനോട്


തിരുവനന്തപുരത്ത് പീഡന ശ്രമത്തിനിടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ എന്ന ഹരിസ്വാമിക്ക് ഹിന്ദു ഐക്യവേദിയുമായി നേരിട്ടു ബന്ധമില്ലെന്നും ഇനി ഉണ്ടായിരുന്നുവെങ്കില്‍ തന്നെ സംരക്ഷിക്കാന്‍ ശ്രമിക്കില്ലെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ടീച്ചര്‍.

താന്‍ യാത്രയിലായിരുന്നു. അല്‍പ്പം മുമ്പ് സമൂഹമാധ്യമങ്ങള്‍ വഴിയാണ് സ്വാമിയെ സംബന്ധിച്ച വാര്‍ത്ത ശ്രദ്ധയില്‍ പെട്ടത്. നിരവധി സന്യാസി സമൂഹങ്ങള്‍ താനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. യോഗത്തിനും മറ്റും വരുമ്പോള്‍ കാണാറുണ്ട്. ഇയാളും അക്കൂട്ടത്തില്‍ പെടുന്നയാളാണോ എന്ന് അറിയില്ല. ഒരാളുടെ സ്വഭാവം അറിയാന്‍ വഴിയൊന്നുമില്ല. ചൂഴ്ന്നു നോക്കാന്‍ ചക്കയൊന്നുമല്ലല്ലോ?


സ്വാമിയെ രക്ഷിക്കാനുള്ള നീക്കം ഇക്കാര്യത്തില്‍ തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകില്ല. തെറ്റ് ചെയ്തത് ആരാണെന്ന് നോക്കേണ്ടതില്ല. അവിടെ പദവിയോ, മതമോ ഒന്നും പ്രശ്‌നം ആകരുത്. ഏറ്റവും കൂടുതല്‍ ഉയര്‍ന്ന സ്ഥാനത്തിരിക്കുന്നവര്‍ വളരെ ശ്രദ്ധ പുലര്‍ത്തണം. സാധാരണ വ്യക്തിയെക്കാള്‍ ബാധ്യതയുണ്ട് അവര്‍ക്ക്. സാധാരണ വ്യക്തികള്‍ തെറ്റു ചെയ്താല്‍ സമൂഹത്തെ അത്ര ബാധിക്കില്ല. ഉയര്‍ന്ന വ്യക്തികള്‍ തെറ്റ് ചെയ്യുമ്പോള്‍ കടുത്ത ശിക്ഷ നല്‍കണം. ഇദ്ദേഹത്തിനും സാധാരണയില്‍ കൂടുതല്‍ ശിക്ഷ നല്‍കണം.
സന്യാസി സമൂഹത്തിലെ ഒരു വ്യക്തി ആയതിനാല്‍ പല ഉന്നതര്‍ക്കൊപ്പവും അയാള്‍ ബന്ധപ്പെട്ടു കാണണം. അതിന് അര്‍ത്ഥം അവരൊക്കെ ഇയാളെ അനുകൂലിക്കുന്നവരോ അയാളുടെ കൂട്ടത്തില്‍ പെട്ടവരോ ആണെന്നല്ല. ഇയാള്‍ ചെയ്ത തെറ്റ് ഗൗരവമുള്ളതാണ്. അതുകൊണ്ട് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കണമെന്നതാണ് തന്റെ അഭിപ്രായമെന്ന് കെ. പി ശശികല നാരദ ന്യൂസിനോട് പറഞ്ഞു.