വിശ്വാസി സമൂഹം സ്ത്രീ പ്രവേശനം ആവശ്യപ്പെട്ടാല്‍ ഹിന്ദുഐക്യവേദി പിന്തുണയ്ക്കും: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കെ പി ശശികല

ശബരിമലയില്‍ സ്ത്രീപ്രവേശനം വേണമെന്ന ആവശ്യം ഉയരേണ്ടത് വ്യക്തികളില്‍ നിന്നല്ലെന്നും ശശികല പറഞ്ഞു. വിശ്വാസി സമൂഹത്തില്‍ നിന്നാണ് ഇത്തരം ആവശ്യങ്ങള്‍ ഉയരേണ്ടത്. വിശ്വാസികമൂഹം ആവശ്യപ്പെട്ടാല്‍ ഹിന്ദു ഐക്യവേദി ആ ആവശ്യത്തെ പിന്തുണയ്ക്കുമെന്നും ശശികല വ്യക്തമാക്കി...

വിശ്വാസി സമൂഹം സ്ത്രീ പ്രവേശനം ആവശ്യപ്പെട്ടാല്‍ ഹിന്ദുഐക്യവേദി പിന്തുണയ്ക്കും: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കെ പി ശശികല

ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ചു അനുകൂല പ്രസ്താവയുമായി ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റെ് കെ പി ശശികല. ശബരിമലയില്‍ സ്ത്രീപ്രവേശനം വേണമെന്ന് വിശ്വാസി സമൂഹത്തില്‍ നിന്നും ആവശ്യമുയര്‍ന്നാല്‍ തന്റെ സംഘടന പിന്തുണയ്ക്കുമെന്നു അവര്‍ പറഞ്ഞു.

ശബരിമലയില്‍ സ്ത്രീപ്രവേശനം വേണമെന്ന ആവശ്യം ഉയരേണ്ടത് വ്യക്തികളില്‍ നിന്നല്ലെന്നും ശശികല പറഞ്ഞു. വിശ്വാസി സമൂഹത്തില്‍ നിന്നാണ് ഇത്തരം ആവശ്യങ്ങള്‍ ഉയരേണ്ടത്. വിശ്വാസികമൂഹം ആവശ്യപ്പെട്ടാല്‍ ഹിന്ദു ഐക്യവേദി ആ ആവശ്യത്തെ പിന്തുണയ്ക്കുമെന്നും ശശികല വ്യക്തമാക്കി.

'ഭക്തജനസമൂഹത്തില്‍ നിന്നോ ഹിന്ദുസംഘടനകളുടെ ഭാഗത്ത് നിന്നോ ഇത്തരം ആവശ്യം ഉയരുകയാണെങ്കില്‍ ആ ആവശ്യത്തിനുനേരേ കണ്ണടയ്ക്കാന്‍ ഹിന്ദു ഐക്യവേദി തയ്യാറാകില്ല. അതിന്റെ ഭാഗമായി ആചാര്യസഭ വിളിച്ചുകൂട്ടാനും ആചാരത്തില്‍ ആവശ്യമായ മാറ്റം വരുത്താനും സംഘടന നേതൃത്വം നല്‍കും- ശശികല വ്യക്തമാക്കി.

മാത്രമല്ല ഹിന്ദുഐക്യവേദിയ്ക്ക് ശബരിമലയില്‍ സ്ത്രീപ്രവേശന വിഷയത്തില്‍ മുന്‍വിധികളൊന്നുമില്ലെന്നും ശശികല പറഞ്ഞു.