ഇടിമുറികള്‍ ഇല്ലാതാക്കണം, കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണം; ജിഷ്ണുവിന്റെ അമ്മ സുപ്രീം കോടതിയില്‍

നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണു പ്രണോയിയുടെ അമ്മ കെ പി മഹിജ സുപ്രീം കോടതിയെ സമീപിച്ചു.ഇതേ കാര്യം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഹരജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും.

ഇടിമുറികള്‍ ഇല്ലാതാക്കണം, കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണം; ജിഷ്ണുവിന്റെ അമ്മ സുപ്രീം കോടതിയില്‍

നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് മുന്‍കൂര്‍ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണു പ്രണോയിയുടെ അമ്മ കെ പി മഹിജ സുപ്രീം കോടതിയെ സമീപിച്ചു. സ്വാശ്രയ കോളേജുകളിലെ ഇടിമുറികള്‍ നിരോധിക്കണമെന്നും ഹരജിയില്‍ പറയുന്നു. ഹരജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും.

കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഇനിയൊരു ജിഷ്ണുവും ഉണ്ടാകാനുള്ള സാഹചര്യമുണ്ടാകരുതെന്നും ഇന്റേണല്‍ മാര്‍ക്കിന്‍രെ പേരില്‍ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമാണുള്ളതെന്നും ഹരജിയില്‍ ജിഷ്ണുവിന്റെ അമ്മ പറയുന്നു.

കേരളത്തിലെ സ്വാശ്രയ കോളേജുകള്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാംപായി മാറി. ഇത്തരം സംവിധാനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കോടതി ഇടപെടണം. കൃഷ്ണദാസിനെ ശാസ്ത്രീയ തെളിവെടുപ്പിന് വിധേയമാക്കണമെന്നും ഹരജിയില്‍ പറയുന്നുണ്ട്.

പാലക്കാട് ലക്കിടി ജവഹര്‍ ലോ കോളേജ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദ്ദിച്ച കേസിലാണ് കൃഷ്ണദാസ് ഉള്‍പ്പെടെ അഞ്ചുപേരെ തിങ്കളാഴ്ച ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് പ്രതികള്‍ക്ക് വടക്കാഞ്ചേരി കോടതി ജാമ്യം അനുവദിച്ചിരുന്നു. റിമാന്‍ഡില്‍ കഴിയുന്ന മൂന്നു പ്രതികളിലൊരാളായ കൃഷ്ണദാസിന് ഇന്നലെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.