കൊട്ടിയൂർ പീഡനക്കേസ്: ഫാ. തോമസ് തേരകവും രണ്ടു കന്യാസ്ത്രീകളും കീഴടങ്ങി

കൊട്ടിയൂരിൽ പീഡനത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തില്‍ എത്തിച്ചതുമായി ബന്ധപ്പെട്ട നടപടികളില്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് വയനാട് ശിശുക്ഷേമസമതി ചെയര്‍മാന്‍ ഫാ.തോമസ് ജോസഫ് തേരകത്തിനും മറ്റ് നാല് കന്യാസ്ത്രീകള്‍ക്കും എതിരെ പോലീസ് കേസെടുത്തിരുന്നത്...

കൊട്ടിയൂർ പീഡനക്കേസ്: ഫാ. തോമസ് തേരകവും രണ്ടു കന്യാസ്ത്രീകളും കീഴടങ്ങി

കൊ​ട്ടി​യൂ​ർ പീ​ഡ​ന​ക്കേ​സി​ൽ വ​യ​നാ​ട് സി​ഡ​ബ്ല്യൂ​സി മു​ൻ ചെ​യ​ർ​മാ​ൻ ഫാ. ​തോ​മ​സ് തേ​ര​കവും ശിശുക്ഷേമസമിതി അംഗമായിരുന്ന ഡോ.സിസ്റ്റര്‍ ബെറ്റി ജോസും അനാഥാലയ മേധാവി സിസ്റ്റര്‍ ഒഫീലിയയും കീ​ഴ​ട​ങ്ങി. ക​ണ്ണൂ​ർ പേ​രാ​വൂ​ർ സ്റ്റേ​ഷ​നി​ലാ​ണ് കീ​ഴ​ട​ങ്ങി​യ​ത്.

കൊ​ട്ടി​യൂ​ർ പീ​ഡ​ന​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​യ​നാ​ട് സി​ഡ​ബ്ല്യൂ​സി ക്ര​മ​ക്കേ​ട് ന​ട​ത്തി​യെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് പ്രസ്തുത കേസിൽ ഫാ. ​തോ​മ​സ് തേ​ര​ക​ത്തെ പ്ര​തി​ചേ​ർ​ക്കു​ക​യാ​യി​രു​ന്നു.

അന്വേഷണ ഉദ്യോഗസ്ഥനായ പേരാവുര്‍ സി ഐ സുനില്‍ കുമാറിന്റെ മുന്നിലാണ് ഇവര്‍ കീഴടങ്ങിയത്. രാവിലെ 6.15 ഓടെ ഫാ.തേരകമാണ് ആദ്യം എത്തിയത്. പിന്നീട് ആറരയോടെ സിസ്റ്റര്‍ ബെറ്റിയും ഏഴു മണിയോടെ സിസ്റ്റര്‍ ഒഫീലിയയും സ്റ്റേഷനിൽ എത്തി.

ഫാ. തോമസ് തേരകം, സിസ്റ്റര്‍ ഒഫീലിയ, സിസ്റ്റര്‍ ബെറ്റി ജോസ്, തങ്കമ്മ എന്നീ നാലു പ്രതികളോട് അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ അഞ്ചുദിവസത്തിനകം ഹാജരാകാന്‍ ഹൈക്കോടതി ചൊവ്വാഴ്ച നിര്‍ദേശിച്ചിരുന്നു. ഹാജരാകുന്ന അന്നു തന്നെ ജാമ്യം നല്‍കണമെന്നും കോടതി നിർദ്ദേശമുണ്ടായിരുന്നു.

കൊട്ടിയൂരിൽ പീഡനത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തില്‍ എത്തിച്ചതുമായി ബന്ധപ്പെട്ട നടപടികളില്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് വയനാട് ശിശുക്ഷേമസമതി ചെയര്‍മാന്‍ ഫാ.തോമസ് ജോസഫ് തേരകത്തിനും മറ്റ് നാല് കന്യാസ്ത്രീകള്‍ക്കും എതിരെ പോലീസ് കേസെടുത്തിരുന്നത്. കുഞ്ഞിനെ കൊണ്ടുവന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ യഥാസമയം ബന്ധപ്പെട്ടവരെ അറിയിച്ചില്ലെന്നും മറ്റുമാണ് ഇവരുടെ പേരിലുള്ള കുറ്റാരോപണം.

Read More >>