കൊട്ടിയൂര്‍ പീഡനക്കേസിലെ രണ്ടാം പ്രതി തങ്കമ്മ പേരാവൂര്‍ പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി

കുറ്റം മറയ്ക്കുന്നതിനു കുഞ്ഞിനെ മാറ്റുന്നതിന് അടക്കം ഫാ.റോബിന്‍ വടക്കുംചേരിക്ക് എല്ലാ സഹായവും ചെയ്തുകൊടുത്തത് തങ്കമ്മയാണെന്നായിരുന്നു ആരോപണം. ഗൂഢാലോചന അടക്കമുള്ള കുറ്റമാണ് തങ്കമ്മയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കൊട്ടിയൂര്‍ പീഡനക്കേസിലെ രണ്ടാം പ്രതി തങ്കമ്മ പേരാവൂര്‍ പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി

കൊട്ടിയൂര്‍ പീഡനക്കേസിലെ രണ്ടാം പ്രതി തങ്കമ്മ നെല്ലിയാനി കീഴടങ്ങി. അഞ്ച് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനുള്ള ഹൈക്കോടതി നിര്‍ദേശത്ത തുടര്‍ന്ന് ഇന്നു രാവിലെ 6.20 ഓടെ പേരാവൂര്‍ പോലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്.

ഹാജരാകുന്ന അന്ന് തന്നെ ജാമ്യം നല്‍കണമെന്നും കോടതി നേരത്തേ നിര്‍ദ്ദേശിച്ചിരുന്നു.കുറ്റം മറയ്ക്കുന്നതിനു കുഞ്ഞിനെ മാറ്റുന്നതിന് അടക്കം ഫാ.റോബിന്‍ വടക്കുംചേരിക്ക് എല്ലാ സഹായവും ചെയ്തുകൊടുത്തത് തങ്കമ്മയാണെന്നായിരുന്നു ആരോപണം. ഗൂഢാലോചന അടക്കമുള്ള കുറ്റമാണ് തങ്കമ്മയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.

വയനാട് ശിശുക്ഷേമ സമിതി മുന്‍ അധ്യക്ഷന്‍ ഫാ.തോമസ് ജോസഫ് തേരകം ശിശുക്ഷേമ സമിതി അംഗമായിരുന്ന ഡോ.സിസ്റ്റര്‍ ബെറ്റി ജോസ് അനാഥാലയ മേധാവി സിസ്റ്റര്‍ ഒഫീലിയ എന്നിവര്‍ കഴിഞ്ഞ ദിവസം പേരാവൂര്‍ പൊലീസ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. തങ്കമ്മയുടെ മകള്‍ സിസ്റ്റര്‍ ലിസ് മരിയ, സിസ്റ്റര്‍ അനീറ്റ എന്നിവരാണ് കേസിലെ കേസിലെ ബാക്കി പ്രതികള്‍.

Read More >>