ലിംഗ വിവേചനപരമായ നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും എതിരെ കോട്ടയം മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ പെൺകുട്ടികൾ സമരത്തിൽ

പി ജി എൻട്രൻസിനുള്ള പരിശീലനത്തിന് പോകാൻ പോലും സമ്മതമില്ല

ലിംഗ വിവേചനപരമായ നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും എതിരെ കോട്ടയം മെഡിക്കൽ കോളേജ്  ഹോസ്റ്റലിലെ   പെൺകുട്ടികൾ സമരത്തിൽ

വര്ഷങ്ങളായി തുടരുന്ന ലിംഗ വിവേചനപരമായ നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും എതിരെയും ലേഡീസ് ഹോസ്റ്റലിൽ പ്രവേശിക്കുന്നതിന് നിലവിലുള്ള 7:30 എന്ന സമയപരിധി വർധിപ്പിക്കണം എന്ന ആവശ്യത്തോട് അധികൃതർ സ്വീകരിക്കുന്ന നിഷേധാത്മക സമീപനത്തിനെതിരെയും കോട്ടയം മെഡിക്കൽ കോളേജിലെ പെൺകുട്ടികൾ ഹോസ്റ്റലിന് പുറത്തു രാത്രി സമരം ആരംഭിച്ചു. പല ആവശ്യങ്ങൾക്കുമായി പുറത്തു പോകുന്ന വിദ്യാർത്ഥിനികളെ സമയപരിധി കഴിഞ്ഞാൽ എങ്ങോട്ടെങ്കിലും പൊയ്ക്കോളൂ എന്ന് പറഞ്ഞു വിടാറാണ് പതിവെന്ന് സമര നേതാക്കൾ നാരദ ന്യൂസിനോട് പറഞ്ഞു.

പല രീതിയിൽ ഈ ആവശ്യങ്ങൾ ബന്ധപ്പെട്ടവരെ ബോധ്യ പെടുത്താൻ ശ്രമിച്ചെങ്കിലും തങ്ങളെ കേൾക്കാൻ തയാറായില്ലെന്നാണ് സമരം ചെയ്യുന്ന പെൺകുട്ടികളുടെ പരാതി. ഇന്ന് വൈകിട്ടു പ്രിൻസിപ്പൾ അടക്കം പങ്കെടുത്ത ജനറൽ ബോഡി മീറ്റിംഗിലും പരിഹാരംകാത്തതിനെ തുടർന്നാണ് പെൺകുട്ടികൾ സമരവുമായി ഹോസ്റ്റലിന് പുറത്തെത്തിയത്. താമസിച്ചുവരുന്നവരെയും ചോദ്യം ചെയ്യുന്നവരെയും അധിക്ഷേപിക്കുന്ന രീതിയാണുള്ളത്. പി ജി എൻട്രൻസിനുള്ള പരിശീലനത്തിന് പോകാൻ പോലും സമ്മതമില്ലെന്നും ഇവർ പറയുന്നു. ഏഴരക്ക് പുറത്തു വന്ന തങ്ങളെ കാണാൻ രണ്ടു മണിക്കൂർ കഴിഞ്ഞു അധികാരികൾ കാണാൻ വന്നില്ലെന്നും സമരക്കാർ പറഞ്ഞു. കോളേജ് യൂണിയന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത് .

2015 ൽ തിരുവന്തപുരം കോളേജ് ഓഫ് എഞ്ചിനീറിങ്ങിലും ബ്രേക്ക് ദി കർഫ്യു എന്ന പേരിൽ ഇത്തരത്തിൽ സമരം നടന്നിരുന്നു.

Read More >>