സിപിഐഎം വിരുദ്ധത സൃഷ്ടിക്കാൻ സിപിഐ ശ്രമമെന്ന് കോടിയേരി ബാലകൃഷ്ണൻ; പട്ടയവിതരണം നടപ്പാക്കുന്നതിൽ സിപിഐക്ക് വീഴ്ച സംഭവിച്ചുവെന്നും വിമർശനം

സംസ്ഥാനത്ത് സിപിഐഎം വിരുദ്ധത സൃഷ്ടിക്കാൻ ഒരു വിഭാഗം സിപിഐ പ്രവർത്തകർ ശ്രമിക്കുന്നുണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ . ബോധപൂർവമായ ഈ ശ്രമത്തിന്‌ ആ പാർട്ടിയുടെ പിന്തുണയില്ലെന്നും കോടിയേരി വ്യക്തമാക്കി. സിപിഐഎം സംസ്ഥാന സമിതിയിലാണ് അദ്ദേഹം വിമർശനമുന്നയിച്ചത്. പട്ടയവിതരണം നടപ്പാക്കുന്നതിൽ സിപിഐക്ക് വീഴ്ച സംഭവിച്ചുവെന്നും യോഗത്തിൽ വിമർശനമുയർന്നു.

സിപിഐഎം  വിരുദ്ധത സൃഷ്ടിക്കാൻ സിപിഐ ശ്രമമെന്ന് കോടിയേരി ബാലകൃഷ്ണൻ; പട്ടയവിതരണം നടപ്പാക്കുന്നതിൽ സിപിഐക്ക് വീഴ്ച സംഭവിച്ചുവെന്നും വിമർശനം

സിപിഐക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാനത്ത് സിപിഐഎം വിരുദ്ധത സൃഷ്ടിക്കാൻ ഒരു വിഭാഗം സിപിഐ പ്രവർത്തകർ ശ്രമിക്കുന്നുണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ബോധപൂർവമായ ഈ ശ്രമത്തിന്‌ ആ പാർട്ടിയുടെ പിന്തുണയില്ലെന്നും കോടിയേരി വ്യക്തമാക്കി. സിപിഐഎം സംസ്ഥാന സമിതിയിലാണ് അദ്ദേഹം വിമർശനമുന്നയിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനെ നിരന്തരം ഒറ്റപ്പെടുത്താനാണു ഒരു വിഭാഗം സിപിഐ പ്രവർത്തകരുടെ ശ്രമമെന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും കോടിയേരി ബാലകൃഷ്ണൻ നിർദ്ദേശിച്ചു. സംസ്ഥാന സമിതിയിൽ മൂന്നാർ കയ്യേറ്റവിഷയം ചർച്ചയ്ക്കു വന്നപ്പോഴാണ് സിപിഐക്കെതിരെ രൂക്ഷവിമർശനമുണ്ടായത്. പട്ടയവിതരണം നടപ്പാക്കുന്നതിൽ സിപിഐക്ക് വീഴ്ച സംഭവിച്ചതായും യോഗത്തിൽ വിമർശനമുയർന്നു.