കുരിശ് പൊളിച്ചത് ചിത്രീകരിക്കാൻ മാധ്യമങ്ങളെ അനുവദിച്ചത് തെറ്റ്; മൂന്നാർ വിഷയത്തിൽ ഇടതു മുന്നണിയിൽ തർക്കമില്ലെന്നും കോടിയേരി

കൈയേറ്റമടക്കമുള്ള വിഷയങ്ങളെക്കുറിച്ച് എല്ലാവർക്കും അറിയണമെന്നില്ല. കേരളത്തിലെ ഇടതുപക്ഷം കുരിശു പൊളിക്കുന്നവരാണ് എന്ന പ്രചാരണത്തിന് ഈ ദൃശ്യങ്ങൾ ഇടയാക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

കുരിശ് പൊളിച്ചത് ചിത്രീകരിക്കാൻ മാധ്യമങ്ങളെ അനുവദിച്ചത് തെറ്റ്; മൂന്നാർ വിഷയത്തിൽ ഇടതു മുന്നണിയിൽ തർക്കമില്ലെന്നും കോടിയേരി

മൂന്നാറിൽ കൈയേറ്റ ഭൂമിയിലെ കുരിശു പൊളിച്ചു മാറ്റിയത് മാധ്യമങ്ങളെ ചിത്രീകരിക്കാൻ അനുവദിച്ചത് തെറ്റെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഈ ദൃശ്യങ്ങൾ ലോകമെമ്പാടും പ്രചരിപ്പിക്കപ്പെടും.

കൈയേറ്റമടക്കമുള്ള വിഷയങ്ങളെക്കുറിച്ച് എല്ലാവർക്കും അറിയണമെന്നില്ല. കേരളത്തിലെ ഇടതുപക്ഷം കുരിശു പൊളിക്കുന്നവരാണ് എന്ന പ്രചാരണത്തിന് ഈ ദൃശ്യങ്ങൾ ഇടയാക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

മുഖ്യമന്ത്രി അന്നുതന്നെ അങ്ങനെ ഒരു നിലപാടെടുത്തില്ലായിരുന്നുവെങ്കിൽ വരാനിരിക്കുന്ന പ്രശ്നങ്ങളിൽ നിന്ന് ഒഴിവാക്കാൻ കഴിയില്ലായിരുന്നു. എന്നാൽ മുഖ്യമന്ത്രി കൈയേറ്റക്കാർക്കൊപ്പമാണ് എന്ന പ്രചാരണം ബോധപൂർവം നടത്തുന്നതാണ്.

കുരിശു പൊളിച്ചു മാറ്റുമ്പോൾ 144 ഉൾപ്പെടെ പ്രഖ്യാപിച്ചത് എസ്പിയോ ആഭ്യന്തരവകുപ്പോ അറിയാതെയാണെന്നും കോടിയേരി പറഞ്ഞു. മൂന്നാർ വിഷയവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയിൽ തർക്കമൊന്നുമില്ലെന്നും ഒരുമിച്ചാണ് മുന്നോട്ടുപോകുന്നതെന്നും കോടിയേരി വ്യക്തമാക്കി.