അരുണനെതിരെ കോടിയേരി; ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് തെറ്റ്

സംഭവം വിവാദമായതോടെ പരിപാടി ആർഎസ്എസിന്റേതാണെന്ന് അറിഞ്ഞിരുന്നില്ലെന്ന വാദവുമായി അരുണൻ രം​ഗത്തെത്തിയിരുന്നു. എന്നാൽ സോഷ്യൽമീഡിയകളിലും പുറത്തും അരുണനെതിരെ കടുത്ത പ്രതിഷേധമാണ് ഇടതുപക്ഷ അനുഭാവികളിൽ നിന്നടക്കം ഉണ്ടായത്.

അരുണനെതിരെ കോടിയേരി; ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് തെറ്റ്

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു വിവാദത്തിലായ ഇരിങ്ങാലക്കുട എംഎൽഎ അരുണനെതിരെ സിപിഐഎം. അരുണൻ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് തെറ്റെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.

സംഭവത്തിൽ പാർട്ടി അരുണനോടു വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. തിങ്കളാഴ്ച വൈകീട്ട് ആർഎസ്എസ് ഊരകം ശാഖ സംഘടിപ്പിച്ച പുസ്തകവിതരണത്തിന്റെ ഉദ്ഘാടകനായാണ് അരുണൻ പങ്കെടുത്തത്. പുല്ലൂര്‍ ഊരകത്തെ വാരിയാട്ട് ക്ഷേത്ര ഹാളിലായിരുന്നു പരിപാടി.

സംഭവം വിവാദമായതോടെ പരിപാടി ആർഎസ്എസിന്റേതാണെന്ന് അറിഞ്ഞിരുന്നില്ലെന്ന വാദവുമായി അരുണൻ രംഗത്തെത്തിയിരുന്നു. എന്നാൽ സോഷ്യൽ മീഡിയകളിലും പുറത്തും അരുണനെതിരെ കടുത്ത പ്രതിഷേധമാണ് ഇടതുപക്ഷ അനുഭാവികളിൽ നിന്നടക്കം ഉണ്ടായത്.

പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചതിനൊപ്പം അരുണൻ വിദ്യാര്‍ഥികള്‍ക്ക് പുസ്തകവും പുരസ്‌കാരവും വിതരണം ചെയ്യുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ക്ഷണിച്ചതുകൊണ്ടാണെന്നായിരുന്നു അരുണന്റെ വിശദീകരണം.

ആർഎസ്എസ് പരിപാടിയാണെന്ന് അറിഞ്ഞിരുന്നെങ്കിൽ പങ്കെടുക്കുമായിരുന്നില്ലെന്നും അരുണൻ പ്രതികരിച്ചിരുന്നു. സംഭവത്തിൽ സിപിഐഎം ജില്ലാ ഘടകം അരുണനെ നേരിട്ടു വിളിച്ചുവരുത്തി വിശദീകരണം തേടിയപ്പോഴായിരുന്നു അരുണന്റെ വിചിത്രമായ മറുപടി.