മാത്യു സാമുവലിനുനേരെ ഉയർന്നത് സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിനെതിരെയുള്ള ഭീഷണി: കോടിയേരി

തൃണമൂൽ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട അഴിമതി തെളിവുസഹിതം പുറത്തുകൊണ്ടുവന്നപ്പോൾ മുതൽ മാത്യു സാമുവലിനെതിരെ ഭീഷണികളും ആക്രോശങ്ങളും മുഴങ്ങുകയാണ്. മാത്യു സാമുവലിനു ആവശ്യമായ സുരക്ഷയൊരുക്കണമെന്നും ഭീഷണികൾക്കെതിരായി ശക്തമായ പ്രതികരണങ്ങൾ ജനാധിപത്യ സമൂഹത്തിൽ നിന്ന് ഉയർന്നു വരണമെന്നും കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു.

മാത്യു സാമുവലിനുനേരെ ഉയർന്നത് സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിനെതിരെയുള്ള  ഭീഷണി: കോടിയേരി

മാത്യു സാമുവലിനു നേരെയുണ്ടായ ഭീഷണി സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിനു നേരെ ഉയർന്ന ഭീഷണിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർ തങ്ങളുടെ താത്പര്യത്തിനനുസരിച്ച് പ്രവർത്തിക്കുന്നില്ലെന്നു വരുമ്പോൾ അവരെ ഇല്ലാതാക്കുന്നതിന് സ്ഥാപിത ശക്തികൾ എപ്പോഴും ശ്രമിക്കാറുണ്ടെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

തൃണമൂൽ കോൺഗ്രെസ്സുമായി ബന്ധപ്പെട്ട അഴിമതി തെളിവുസഹിതം പുറത്തുകൊണ്ടുവന്നപ്പോൾ മുതൽ മാത്യു സാമുവലിനെതിരെ ഭീഷണികളും ആക്രോശങ്ങളും മുഴങ്ങുകയാണ്. മാത്യു സാമുവലിനു ആവശ്യമായ സുരക്ഷയൊരുക്കണമെന്നും ഭീഷണികൾക്കെതിരായി ശക്തമായ പ്രതികരണങ്ങൾ ജനാധിപത്യ സമൂഹത്തിൽ നിന്ന് ഉയർന്നു വരണമെന്നും കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു.

തൃണമൂല്‍ എംപിമാരും നേതാക്കളും കോഴ വാങ്ങുന്ന ദൃശ്യങ്ങളാണ് നാരാദ ന്യൂസ് ഒളിക്യാമറാ ഓപ്പറേഷനിലൂടെ പുറത്തുകൊണ്ടുവന്നത്. നാരദ ചീഫ് എഡിറ്റര്‍ മാത്യു സാമുവലിന്റെ നേതൃത്വത്തില്‍ 2016 മാര്‍ച്ച് 14 നാണ് തൃണമൂല്‍ എംപിമാരും മന്ത്രിമാരും എംഎല്‍എമാരും കോഴ വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ നാരദ ന്യൂസ് പുറത്തുവിട്ടത്.

മുന്‍ റെയില്‍വേ മന്ത്രി മുകുള്‍ റോയ്, മുന്‍ കേന്ദ്രമന്ത്രി സുഗത റോയ്, ബംഗാള്‍ മന്ത്രിസഭയിലെ പഞ്ചായത്ത് ഗ്രാമവികസന മന്ത്രി സുബ്രതോ മുഖര്‍ജി, നഗരവികസന മന്ത്രി ഫര്‍ഹദ് ഹക്കീം, എംപിമാരായ സുല്‍ത്താന്‍ അഹമ്മദ്, പ്രസൂണ്‍ ബാനര്‍ജി, ഇഖ്ബാല്‍ അഹമ്മദ് എംഎല്‍എ, കൊല്‍ക്കത്ത മേയര്‍ സുവോന്‍ ബാനര്‍ജി, പാര്‍ട്ടി നേതാവ് കകോലി ഘോഷ് ദസ്തിക്കര്‍, തൃണമൂല്‍ യുവജന വിഭാഗം അധ്യക്ഷന്‍ സുവേന്ദു അധികാരി, മുന്‍ ഗതാഗത മന്ത്രി മദന്‍ മിത്ര, ബുര്‍ദ്വാന്‍ എസ്പി എം എച്ച് അഹമ്മദ് മിര്‍സ എന്നിവരാണ് നാരദയുടെ ഒളിക്യാമറയില്‍പ്പെട്ടത്.

ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മാത്യു സാമുവലിനെതിരെ മൂന്ന് കള്ളക്കേസുകളാണ് ബംഗാള്‍ സര്‍ക്കാര്‍ എടുത്തത്. തുടര്‍ന്ന്, പൊലീസ് നടപടികള്‍ കൊല്‍ക്കത്ത ഹൈക്കോടതി റദ്ദാക്കുകയും അന്വേഷണം സിബിഐക്കു വിടുകയും ചെയ്തു. സിബിഐ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഫലിച്ചില്ല. കേസില്‍ സിബിഐക്ക് അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് ഹരജി പരിഗണിച്ച മൂന്നംഗ ബെഞ്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഒരു മാസത്തിനുള്ളില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കാനാണ് കോടതി സിബിഐക്കു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.