എല്‍ഡിഎഫിനെ അധികാര ഭ്രഷ്ടമാക്കി ബിജെപി ഭരണം കൊണ്ടുവരാമെന്ന മോഹം കേരള ജനതയ്ക്ക് ജീവനുള്ള കാലത്തോളം നടപ്പില്ല; കുമ്മനത്തിന് കോടിയേരിയുടെ മറുപടി

ജനരക്ഷയാത്രയെ സിപിഐഎം ഭയക്കുന്നുവെന്ന കുമ്മന്‍ രാജശേഖരന്റെ പരാമര്‍ശം ഈ ആണ്ടിലെ വലിയ തമാശയാണെന്ന് കോടിയേരി പരിഹസിച്ചു.

എല്‍ഡിഎഫിനെ അധികാര ഭ്രഷ്ടമാക്കി ബിജെപി ഭരണം കൊണ്ടുവരാമെന്ന മോഹം കേരള ജനതയ്ക്ക് ജീവനുള്ള കാലത്തോളം നടപ്പില്ല; കുമ്മനത്തിന് കോടിയേരിയുടെ മറുപടി

കുമ്മനം രാജശേഖരന്‍ കോടിയേരി ബാലകൃഷ്ണന് എഴുതിയ തുറന്ന് കത്തിന് കോടിയേരിയുടെ മറുപടി. കേരളത്തില്‍ എല്‍ഡിഎഫിനെ അധികാര ഭ്രഷ്ടമാക്കി ബിജെപി ഭരണം കൊണ്ട് വരാമെന്ന മോഹം നടക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജനങ്ങളുടെ വിശ്വാസ നാള്‍ക്കുനാള്‍ കൂടുതല്‍ നേടിയാണ് ഇടത് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. ഇന്ത്യയ്ക്ക് പുതിയ ദിശാബോധം നല്‍കുന്ന രാഷ്ട്രീയ ശക്തിയാണ് പിണറായി സര്‍ക്കാര്‍. ഈ സര്‍ക്കാരിനെയും സിപിഐഎമ്മനെയും ഇടത് സര്‍ക്കാരിനെയും ബിജെപി ഭയക്കുകയാണെന്നും കോടിയേരി പറഞ്ഞു.

ജനരക്ഷയാത്രയെ സിപിഐഎം ഭയക്കുന്നുവെന്ന കുമ്മന്‍ രാജശേഖരന്റെ പരാമര്‍ശം ഈ ആണ്ടിലെ വലിയ തമാശയാണെന്ന് കോടിയേരി പരിഹസിച്ചു. ജാതി വേര്‍ത്തിരിവ് ഉണ്ടാവുന്ന ഒരു വാക്ക് പോലും ജനരക്ഷാ യാത്രയില്‍ പറഞ്ഞില്ലെന്നത് പെരും നുണയാണെന്ന് കോടിയേരി. അസത്യപ്രചാരണം കൊണ്ട് ബിജെപിയുടെ വര്‍ഗ്ഗീയ വിഷനാവ് മറച്ചുവെയ്ക്കാനാവില്ലെന്ന് പറഞ്ഞ സിപിഐഎം സംസ്ഥാന സെക്രട്ടറി മുസ്ലീം സമൂദായത്തെ ശത്രുവായി പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രസംഗങ്ങളുടെ ഘോഷയാത്രയാണ് നാട് കേള്‍ക്കുന്നതെന്നും മറുപടിയിൽ പറയുന്നു.

മലപ്പുറം ജില്ലയെ കേന്ദ്രമാക്കി കേരളത്തെ മുസ്ലീം സംസ്ഥാനമാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്നാണ് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് എറണാകുളത്ത് ബുധനാഴ്ച പ്രസംഗിച്ചതെന്നും അദ്ദേഹം കത്തിൽ ചൂണ്ടി കാണിച്ചു.ആര്‍എസ്എസിനേയും, എസ്ഡിപിഐയേയും തുറന്ന് എതിര്‍ക്കുന്ന സിപിഐ എംനെ ഉന്മൂലനം ചെയ്യുകയാണ് ബിജെപിയുടെ ഉദ്ദേശമെന്ന് ഇപ്പോഴത്തെ പ്രചരണം വ്യക്തമാക്കിയിരിക്കുകയാണെന്ന് പറഞ്ഞ് കൊണ്ടാണ് കുമ്മൻ രാജശേഖരന്റെ തുറന്ന കത്തിനുള്ള മറുപടി അവസാനിക്കുന്നത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് കോടിയേരി ബാലകൃഷ്ണൻ കുമ്മനം രാജശേഖരന് മറുപടി നൽകിയത്.


Read More >>