ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റ് കാവല്‍ക്കാരനെ വധിച്ച കേസിലെ ഒന്നും രണ്ടും പ്രതികള്‍ അപകടത്തില്‍പ്പെട്ടു. സംഭവത്തില്‍ ദുരൂഹത

ജയലളിതയുടെ കോടനാട് എസ്റ്റേറ്റ് കാവല്‍ക്കാരനെ വധിച്ച കേസിലെ ഒന്നാം പ്രതി സേലത്ത് വാഹനാപകടത്തില്‍ കൊല്ലപ്പെട്ട് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ടാം പ്രതിയും കുടുംബവും സഞ്ചരിച്ച കാര്‍‍ പാലക്കാട്ട് അപകടത്തില്‍പ്പെട്ടതാണ് സംഭവങ്ങളുടെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ തമിഴ്‌നാട് പൊലീസ് പാലക്കാട്ട് എത്തി.

ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റ് കാവല്‍ക്കാരനെ വധിച്ച കേസിലെ ഒന്നും രണ്ടും പ്രതികള്‍ അപകടത്തില്‍പ്പെട്ടു. സംഭവത്തില്‍ ദുരൂഹത

അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്‌റ്റേറ്റ് കാവല്‍ക്കാരനെ വധിച്ച കേസിലെ ഒന്നും രണ്ടും പ്രതികള്‍ ദുരൂഹ സാഹചര്യത്തില്‍ വാഹനാപകടത്തില്‍പ്പെട്ടു. ഒന്നാം പ്രതി കനകരാജ് സേലത്ത് നടന്ന വാഹനാപകടത്തില്‍ മരിച്ചിരുന്നു. തൊട്ടുപിന്നാലെ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പാലക്കാട് വെച്ചുണ്ടായ അപകടത്തില്‍ രണ്ടാം പ്രതിക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ടാം പ്രതിയുടെ ഭാര്യയും മകളും അപകടത്തില്‍ മരിച്ചു.

കേസിലെ ഒന്നാം പ്രതി സേലത്ത് വാഹനാപകടത്തില്‍ കൊല്ലപ്പെട്ട് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ടാം പ്രതിയും കുടുംബവും സഞ്ചരിച്ച കാര്‍‍ പാലക്കാട്ട് അപകടത്തില്‍പ്പെട്ടതാണ് സംഭവങ്ങളുടെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്. ഇന്ന് രാവിലെ ആറ് മണിയോടെ നിര്‍ത്തിയിട്ട ചരക്ക് വാഹനത്തിന് പുറകില്‍ കാര്‍ ഇടിച്ചാണ് പാലക്കാട് കണ്ണാടിയില്‍ രണ്ട് പേര്‍മരിക്കുന്നത് .കൂടെ സഞ്ചരിച്ചിരുന്ന ഒരാളെ ഗുരുതര പരിക്കോടെ ആശുപത്രിയില്‍പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

അതേ സമയം അപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ടാം പ്രതിയുടെ ഭാര്യയും കുഞ്ഞും നേരത്തെ കൊല്ലപ്പെട്ട നിലയിലാണോ കാറിൽ ഉണ്ടായിരുന്നതെന്നും സംശയമുണ്ട് .ഇരുവരുടേയും കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടതാണ് നേരത്തെ കൊല്ലപ്പെട്ടതാവാമെന്ന സംശയത്തിന് ബലമേകുന്നത് .

അപകടത്തില്‍പ്പെട്ടവരെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് കോടനാട് എസ്റ്റേറ്റ് കാവല്‍ക്കാരനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയും കുടുംബവും ആണിത് എന്ന് തിരിച്ചറിയുന്നത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്ന് കേസിലെ രണ്ടാം പ്രതി സയനെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സയന്റെ ഭാര്യ ഇരിങ്ങാലക്കുട സ്വദേശി വിനുപ്രിയ, മകള്‍ അഞ്ചു വയസുകാരി നീതു എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍, എൻജിൻ തകരാര്‍ മൂലം നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഇടിക്കുകായിരുന്നു എന്ന് ലോറി ഡ്രൈവര്‍ പറഞ്ഞു. കോടനാട് കേസിലെ ഒന്നാം പ്രതിയായ കനകരാജ് ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ബൈക്കില്‍ കാറിടിച്ച് മരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ തമിഴ്‌നാട് പൊലീസ് പാലക്കാട്ട് എത്തി.

ഈ മാസം 24 ന് പുലര്‍ച്ചെയാണ് കോടനാട് എസ്‌റ്റേറ്റ് കാവല്‍ക്കാരൻ കുത്തേറ്റു മരിച്ചത്. നേപ്പാള്‍ സ്വദേശി ഓം ബഹദൂര്‍ (45) ആണ് മരിച്ചത്. മറ്റൊരു കാവല്‍ക്കാരന്‍ ഗുരുതര പരിക്കോടെ ആശുപത്രിയില്‍ കഴിയുകയാണ്.
ജയലളിതയുടെ മരണശേഷം ശശികല കുടുംബത്തിന്റെ നിയന്ത്രണത്തിലാണ് എസ്റ്റേറ്റും ബംഗ്ലാവും.

കൊലപാതകം മോഷണശ്രമത്തിനിടെയായിരുന്നുവെന്നും മോഷണശ്രമത്തില്‍ തന്നെ ദുരൂഹതയുണ്ടായിരുന്നുവെന്നുമാണ് തമിഴ്‌നാട് പൊലിസ് പറഞ്ഞിരുന്നത്. ഇതിനു ശേഷം ഒന്നും രണ്ടും പ്രതികള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ അപകടത്തില്‍പെട്ടതും സംഭവത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്.


Read More >>