ഉദ്ഘാടന തീയതി സംബന്ധിച്ച വിവാദങ്ങൾക്കിടയിലും സർവീസ് തുടങ്ങാനുള്ള അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയാക്കി കൊച്ചി മെട്രോ

സിഗ്നലിങ് സംവിധാനവും ട്രാക്കുകളുടെ കാര്യക്ഷമതയും ആവർത്തിച്ചുള്ള പരീക്ഷണ ഓട്ടങ്ങളിലൂടെ കെഎംആർഎൽ ഉറപ്പുവരുത്തിക്കഴിഞ്ഞു. യാത്രക്കാർക്ക് ടിക്കറ്റ് നല്കുന്നതിനടക്കം ജീവനക്കാർക്ക് പരിശീലനം നൽകുകയും സാങ്കേതിക സംവിധാനങ്ങൾ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്.

ഉദ്ഘാടന തീയതി സംബന്ധിച്ച വിവാദങ്ങൾക്കിടയിലും സർവീസ് തുടങ്ങാനുള്ള അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയാക്കി കൊച്ചി മെട്രോ

ഉദ്ഘാടന തീയതിയെ ചൊല്ലിയുള്ള വിവാദങ്ങൾ കൊഴുക്കുന്നതിനിടയിലും സർവീസ് തുടങ്ങാനുള്ള അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയാക്കി കെഎംആർഎൽ. ആദ്യഘട്ടത്തിൽ സർവീസ് നടത്താനുദ്ദേശിക്കുന്ന ആലുവ മുതൽ പാലാരിവട്ടം വരെയുള്ള പതിനൊന്നു സ്റ്റേഷനുകളും സുസജ്ജമാക്കിക്കഴിഞ്ഞു.

സിഗ്നലിങ് സംവിധാനവും ട്രാക്കുകളുടെ കാര്യക്ഷമതയും ആവർത്തിച്ചുള്ള പരീക്ഷണ ഓട്ടങ്ങളിലൂടെ കെഎംആർഎൽ ഉറപ്പുവരുത്തിക്കഴിഞ്ഞു. യാത്രക്കാർക്ക് ടിക്കറ്റ് നല്കുന്നതിനടക്കം ജീവനക്കാർക്ക് പരിശീലനം നൽകുകയും സാങ്കേതിക സംവിധാനങ്ങൾ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്.

മെട്രോ സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സംവിധാനം അടക്കമുള്ളവ അവസാനഘട്ടത്തിലാണ്. ചുരുങ്ങിയ ചില മിനുക്കു ജോലികൾ മാത്രമാണ് പൂർത്തിയാവാനുള്ളത്. അത് ഉദ്ഘാടനത്തിന് ശേഷവും പൂർത്തിയാക്കിയാൽ മതിയാവും എന്ന നിലപാടിലാണ് അധികൃതർ. നിലവിലെ സംവിധാനങ്ങളുപയോഗിച്ച് കാര്യക്ഷമമായി സർവീസ് നടത്താനാവും എന്ന ആത്മവിശ്വാസത്തിൽ ഉദ്ഘാടന തീയതിയും കാത്ത് കഴിയുകയാണ് കൊച്ചി മെട്രോ.

Story by