കെ കെ രാമചന്ദ്രൻ നായർ എംഎൽഎ അന്തരിച്ചു

എസ്എഫ്ഐയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. തുടർന്ന് സിപിഐഎം ഏരിയാ സെക്രട്ടറിയായും അഭിഭാഷകനായും പ്രവര്‍ത്തിച്ച ശേഷമാണ് എംഎല്‍എയാവുന്നത്.

കെ കെ രാമചന്ദ്രൻ നായർ എംഎൽഎ അന്തരിച്ചു

ചെങ്ങന്നൂർ എംഎൽഎ കെ കെ രാമചന്ദ്രൻ നായർ (65) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ഇന്നു പുലർച്ചെ നാലിനായിരുന്നു അന്ത്യം. കരൾ രോ​ഗത്തെ തുടർന്നു ചികിത്സയിലായിരുന്നു അദ്ദേഹം.

1952 ഡിസംബര്‍ ഒന്നിന് ചെങ്ങന്നൂര്‍ ആല ഭാസ്‌കരവിലാസത്തില്‍ കരുണാകരന്‍ നായരുടേയും ഭാരതിയമ്മയുടേയും മകനായി ജനിച്ച അദ്ദേഹം സൗമ്യതയുടെ മുഖമായാണ് അറിയപ്പെട്ടത്. എസ്എഫ്ഐയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. തുടർന്ന് സിപിഐഎം ഏരിയാ സെക്രട്ടറിയായും അഭിഭാഷകനായും പ്രവര്‍ത്തിച്ച ശേഷമാണ് എംഎല്‍എയാവുന്നത്.

2001ലാണ് അദ്ദേഹം ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. എന്നാൽ ശോഭനാ ജോർജിനെതിരെ അന്ന് 1425 വോട്ടുകൾക്ക് അദ്ദേഹം പരാജയപ്പെട്ടു. എന്നാൽ പിന്മാറാൻ ഉദ്ദേശമില്ലാതിരുന്ന കെ കെ രാമചന്ദ്രൻ നായർക്ക് കഴിഞ്ഞവർഷം നറുക്ക് വീണു.


പി സി വിഷ്ണുനാഥിനെ 7983 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ശാസ്ത്രീയ സം​ഗീതത്തിൽ അ​ഗാധ പാണ്ഡിത്യമുണ്ടായിരുന്ന കെ കെ ചെങ്ങന്നൂരിലെ പ്രമുഖ സാംസ്കാരിക സംഘടനയായ സർ​ഗവേദിയുടെ പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു.

Read More >>